Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 20:42 IST
Share News :
മുണ്ടക്കയം: ഇന്ത്യ വേട്ടക്കാര്‍ക്കൊക്കം നിന്ന പാരമ്പ്യമില്ലന്നു ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് . മുണ്ടക്കയത്ത് ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയോടനുബന്ധിച്ച നടന്ന സമ്മേളനത്തില്‍ മുക്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫലസ്തീന്‍ ജനതക്കെതിരെ നിലപാടെടുത്ത കാലം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്ന വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന കാഴ്ച ഭരണാധികാരികളില്‍ നിന്നുണ്ടാവുന്നത നീതിയല്ല. ഫലസ്തീന്‍ ജനതയ്‌ക്കൊപ്പംമഹാത്മാ ഗാന്ധിയും, ജവഹര്‍ലാല്‍ നെഹൃവും, ഇന്ദിരാഗാന്ധിയും ,രാജീവ്ഗാന്ധിയും സ്വീകരിച്ച ധീര നിലപാടുകള്‍ നമുക്ക് മറക്കാനാവില്ല.ഫലസ്തീന്‍ പ്രശ്‌നം 2023ല്‍ തുടങ്ങിയതാണന്ന രീതിയില്‍ പ്രചരിപ്പിച്ചു നാടിനെ ഫലസ്തീന്‍ വിരുദ്ധരാക്കുകയാണ് ചിലര്‍ ഇപ്പോള്‍ നടത്തുന്നത്.ഒന്നുമില്ലാതെ പിഞ്ചു കുഞ്ഞുങ്ങളടക്കം ഭക്ഷണത്തിനായി കാത്തു നില്‍ക്കുമ്പോള്‍ ബോംബിട്ടു തകര്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നവരെ മനുഷ്യഗണത്തില്‍ പെടുത്താനാവില്ലന്നും ഫലസ്തീന്‍ ജനതക്ക് നീതി ലഭിക്കുമെന്നും ജുനൈദ് പറഞ്ഞു. സാബില്‍ മൗലവി അല്‍ബാഖവി അധ്യക്ഷത വഹിച്ചു.
Follow us on :
More in Related News
Please select your location.