Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കെടുതി, പരപ്പനങ്ങാടി നഗരസഭയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.

31 Jul 2024 17:09 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ വെള്ളം കയറി താമസം ദുസ്സഹയമാവർക്ക് ആശ്വാസമായി ദുരിതാശ്വാസ ക്യാമ്പ്

തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം ചേർന്നാണ് ക്യാമ്പ് തുടങ്ങാൻ തീരുമാനമായത്. പരപ്പനങ്ങാടി നെടുവ ഹൈസ്കൂളിൽ ആണ് ആദ്യ ക്യാമ്പ് തുടങ്ങിയത്. ക്യാമ്പ് തുടങ്ങിയ നെടുവ ഹൈസ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇതിനോടകം ഒരുക്കിയിട്ടുണ്ട്. നെടുവ ഹൈസ്കൂളിൽ ഇത് സംബന്ധിച്ച് ഇന്ന് 3 മണിക്ക് നഗരസഭ ചെയർമാൻ 

പി പി ഷാഹുൽ ഹമീദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തുടർ നടപടികൾ വിശദമായി ചർച്ച ചെയ്യുകയും വെള്ളപൊക്കത്തിൻ്റെ നിലവിലെ സാഹചര്യം വിലയിരുത്തുകയും ചെയ്തു.


നെടുവ വില്ലേജ് ഓഫീസർ ഉഷ കെ എം,

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, വൈസ് ചെയർപേഴ്സൺ കെ. ശഹർബാനു,

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, കൗൺസിലർമാരായ ടി. കാർത്തികേയൻ, സി. ജയദേവൻ,

അബ്ദുൽ അസീസ് കൂളത്ത്, മഞ്ജുഷ പ്രലോഷ്, ഇ ടി സുബ്രമണ്യൻ, സി ഗിരീഷ്,

ഫാത്തിമ റഹീം, ബേബി അച്യുതൻ, നഗരസഭ സെക്രട്ടറി ബൈജു പി, സി സി എം ജയചന്ദ്രൻ, എക്സിക്യുട്ടീവ് എഞ്ചിനിയർ

അനുപമ, വേലായുധൻ പാലക്കണ്ടി,

നെടുവ സ്കൂൾ ഹെഡ് മാസ്റ്റർ ദേവി 

എന്നിവർ സംബന്ധിച്ചു

Follow us on :

More in Related News