Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2024 20:27 IST
Share News :
തലയോലപ്പറമ്പ്: സാമാന്യ ജനങ്ങൾക്ക് വായിച്ചറിയുവാൻ നമ്മുടെയിടയിൽ നിന്ന് തന്നെ കഥാപാത്രങ്ങളെ മെനഞ്ഞെടുത്ത വിശ്വ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് മലയാളത്തിന്റെ വിപ്ലവഗായിക പി. കെ മേദിനി. ഭൂമിയിലുള്ള മുഴുവൻ ജീവജാലങ്ങൾക്കും തുല്യ അവകാശങ്ങളുണ്ടെന്ന് തൻ്റെ കഥകളിലൂടെ പറയുകയും, മുഴുവൻ ജീവജാലങ്ങളെയും സ്നേഹിക്കണമെന്ന് തന്റെ കഥാപാത്രങ്ങളെ കൊണ്ട് ലോകത്തോടു മുഴുവൻ വിളിച്ചു പറയുവാനും ബഷീർ പ്രത്യേകം ശ്രമിച്ചുവെന്നും പി. കെ മേദിനി അഭിപ്രായപ്പെട്ടു. കാലാതീതമായ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പതാമത് അനുസ്മരണ വാർഷികത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മേദിനി. ബഷീർ സ്മരണകളിരമ്പുന്ന തലയോലപ്പറമ്പ് പാലാംകടവിലെ ബഷീർ സ്മാരകമന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വക്കേറ്റ് പി. കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നോവലിസ്റ്റും പൊൻകുന്നം ദാമോദരൻ്റെ മകളുമായ എം. ഡി രത്നമ്മ, ശ്രേഷ്ഠ അധ്യാപികയും എഴുത്തുകാരിയുമായ കെ. ആർ മീരയുടെ മാതാവ് പ്രൊഫസർ ഏ. ജി അമൃതകുമാരി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആര്‍. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ബഷീർ കഥാപാത്രവും പാത്തുമ്മയുടെ മകളുമായ ഖദീജ വിശിഷ്ഠ അഥിതിയായി ചടങ്ങിൽ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി ഡോക്ടർ സി. എം കുസുമൻ, ട്രസ്റ്റ് ഭരണസമിതി അംഗം എൻ. വി സ്വാമിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റ് ഭാരവാഹികൾ, സാംസ്ക്കാരിക പ്രവർത്തകർ, പ്രദേശവാസികൾ അടക്കം നിരവധി പേർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.