Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോതനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ കാണിക്കവഞ്ചിയും ഓഫീസ് മുറിയും കുത്തിത്തുറന്ന് മോഷണം.

01 Oct 2024 22:34 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോതനല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ കാണിക്കവഞ്ചിയും ഓഫീസ് മുറിയും കുത്തിത്തുറന്ന് മോഷണം. കൗണ്ടറിലുണ്ടായിരുന്നതും കാണിക്കവഞ്ചിയില്‍നിന്നെടുത്തതുമടക്കം അയ്യായിരം രൂപയും ക്ഷേത്രത്തിലെ മൊബൈല്‍ ഫോണു മോഷ്ടാവ് കവര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് മോഷണം നടന്നിരിക്കുന്നത്. മോഷ്ടാവ് ഉള്ളികയറുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ ഓഫീസ് മുറിയ്ക്കുള്ളിലുള്ള ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഓഫീസ് മുറിയുടെ വെളിയിലുള്ള കൗണ്ടറിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാവ് കൗണ്ടറിന്റെ ഉള്ളിലുള്ള ഷട്ടറിന്റെ പൂട്ടും തകര്‍ത്താണ് ഓഫീസ് മുറിയില്‍ കയറിയത്. ഒറ്റമുണ്ട് മാത്രം ധരിച്ച് ഷര്‍ട്ട് ധരിക്കാത്ത നാല്‍പ്പത് വയസോളം പ്രായം തോന്നിക്കുന്ന ആളാണ് കവര്‍ച്ച നടത്തിയിരിക്കുന്നതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ക്ഷേത്രത്തിലെ സര്‍പ്പ ദൈവങ്ങള്‍ക്ക് മുന്നിലിരിക്കുന്ന കാണിക്കവഞ്ചി കുത്തിത്തുറന്നും പണം കവര്‍ന്നു. മോഷ്ടാവ് ആനക്കൊട്ടിലിന് മുന്നിലുള്ള കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മോഷണത്തിനുപയോഗിച്ച കമ്പിപ്പാരയും കമ്പി കഷ്ണങ്ങളുമെല്ലാം ഇവിടെ കിടപ്പുണ്ട്. മോഷണംപോയ മൊബൈലി ന്റെ ടവര്‍ ചൊവ്വാഴ്ച ലോക്കേഷന്‍ തൃശൂരിലാണ് കാണിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 4.30-ന് മേല്‍ശാന്തി സനല്‍കുമാര്‍ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്‍തന്നെ ക്ഷേത്രം ഭാരവാഹികളെത്തി കടുത്തുരുത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോതനല്ലൂര്‍ 776-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന് കീഴിലുള്ളതാണ് ക്ഷേത്രം. സംഭവം സംബന്ധിച്ച് എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് എസ്. നവകുമാരന്‍ നായര്‍ പോലീസില്‍ പരാതി നല്‍കി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തില്‍നിന്ന് മണംപിടിച്ചോടിയ പോലീസ് നായ ക്ഷേത്രത്തിന് പിന്നിലുള്ള റെയില്‍വേ ലൈനിലൂടെ കോതനല്ലൂര്‍ റെയില്‍വേ ഗേറ്റ് വരെയെത്തിയശേഷം മടങ്ങി. അവിടെനിന്ന മോഷ്ടാവ് വാഹനത്തില്‍ കയറി രക്ഷപെട്ടതാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്.

Follow us on :

More in Related News