Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടീം ഇൻസപയർ ഒളനാട് വീട് നിർമ്മിച്ചു നൽകി

06 Jan 2025 21:55 IST

Anvar Kaitharam

Share News :

ടീം ഇൻസപയർ ഒളനാട് വീട് നിർമ്മിച്ചു നൽകി


പാവൂർ: ഒളനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ടീം ഇൻസപയർ ഒളനാട് വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു നിർദ്ധന കുടുംബത്തിന് വീടു നിർമ്മിച്ചു നൽകി.

സ്നേഹ ഭവനത്തിൻ്റെ താക്കോൽ ദാനം ജില്ലാ പഞ്ചായത്തംഗം അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു. മുട്ടിനകം സെൻ്റ് മേരീസ് പള്ളി വികാരി ഫാ. ജോംസൺ തോട്ടുങ്കൽ, വരാപ്പുഴ ഗ്രാമ പഞ്ചായത്തംഗം ഷീല ടെല്ലസ് എന്നിവർ പ്രസംഗിച്ചു. ആലങ്ങാട് ഗ്രാമപ ഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിൻസൻ്റ് കാരിക്കശ്ശേരി, ഷാജി ജോസ് കോയിക്കര, ജോസ് പോൾ ചീയേടത്ത്, സെബാസ്റ്റിൻ കോളരിക്കൽ, പോൾസൺ പുതുശ്ശേരി എന്നിവർ ചേർന്നാണ് ഭവനം നിർമിച്ചു നൽകിയത്. ഇവരുടെ കൂട്ടായ്മയിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

Follow us on :

More in Related News