Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹ്യപ്രതിബദ്ധതയുള്ള പൗരൻ മാ രാണ് സമൂഹത്തിനാവശ്യം : മന്ത്രി ജി ആര്‍ അനില്‍

21 Jul 2024 11:14 IST

R mohandas

Share News :

കൊല്ലം: സാമൂഹ്യപ്രതിബദ്ധതയുള്ള പൗരന്മാരെ സമൂഹം ആവശ്യപ്പെടുന്ന കാലഘട്ടത്തില്‍ അതിനു മുതല്‍കൂട്ടാക്കുകയാണ് എസ്. പി. സി എന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. മുഖത്തല ചെല്ലപ്പന്‍പിള്ള മെമ്മോറിയല്‍ എച്ച്.എസ്.എസ്സില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് ചടങ്ങിനെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ ബോധവത്കരണത്തിനും വ്യക്തിത്വ വികസനത്തിനും എസ്.പി.സി സഹായകമാകുന്നു. പഠനത്തോടൊപ്പം പഠ്യേതരവിഷയങ്ങളിലും കേരളം നല്‍കുന്ന ഈ മുന്‍തൂക്കമാണ് രാജ്യത്തിന് തന്നെ മാതൃകയാകാന്‍ സംസ്ഥാനത്തെ എസ്.പി.സിക്ക് സാധ്യമായത് എന്നും അദ്ദേഹം പറഞ്ഞു. 2022-24 കാലയളവില്‍ വിജയകരമായി ട്രെയിനിങ് പൂര്‍ത്തിയാക്കിയ 44 എസ്.പി.സി. കേഡറ്റുകളുടെ പാസിംഗ് ഔട്ടാണ് നടന്നത്. ചടങ്ങില്‍ മന്ത്രി കേഡറ്റുകളുടെ പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ. അധ്യക്ഷനായി. എസ്.പി.സി ഡിസ്ട്രിക്റ്റ് നോഡല്‍ ഓഫീസര്‍, ക്രൈം ബ്രാഞ്ച് അസിസ്ററന്റ് കമ്മീഷണര്‍ ബിനു ശ്രീധര്‍, ചാത്തന്നൂര്‍ എ.സി.പി ബി.ഗോപകുമാര്‍, തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.പി.സി കേഡറ്റുകള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു.

Follow us on :

More in Related News