Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2024 21:05 IST
Share News :
മൂന്നാര്‍: കൊച്ചി -ധനുഷ്‌കൊടി ദേശിയ പാതയില്‍ ഗ്യാപ് റോഡില്‍ സാഹസിക യാത്ര നിത്യ സംഭവമാകുന്നു.മോട്ടര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയെങ്കിലും നിയമം കാറ്റി പറത്തിയുള്ള സഹസിക യാത്ര തുടരുകയാണ്. മികച്ച റോഡും പ്രകൃതി സൗന്ദര്യവുമാണ് സഞ്ചാരികളെ സാഹസിക യാത്രക്ക് പ്രേരിപ്പിക്കുന്നത്. തലയും ഉടലും പുറത്തേക്ക് ഇട്ട് ഡോറില്‍ ഇരുന്നുള്ള യാത്ര ദിവസേന വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത്. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് എത്തിയ വിനോദ സഞ്ചാരികള്‍ ഇരുവാഹനങ്ങളിലുമായി അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയിലൂടെ പ്രചരിക്കുന്നത്. ഇന്ന്‌ലെ രാവിലെയാണ് മൂന്നാറില്‍ നിന്നും തിരികെ പോകുന്ന സഞ്ചാരികള്‍ ഗ്യാപ് റോഡ് ഭാഗത്ത് സാഹസിക യാത്ര നടത്തിയത്. സംഭവത്തില്‍ മോട്ടര്‍ വാഹന വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു
Follow us on :
More in Related News
Please select your location.