Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിത്രരചന മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി

15 Jan 2026 19:34 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :

ചിത്രരചന മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി

കോടാലി: ഫാസ് പാഡി സംഘടന സംഘടിപ്പിച്ച ജില്ലാതല ചിത്ര രചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. കോടാലിയില്‍ സംഘടിപ്പിച്ച സമ്മാനദാനചടങ്ങ് പഞ്ചായത്തംഗം മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു എഴുത്തുകാരി രാജകുമാരി സമ്മാനദാനം നിര്‍വഹിച്ചു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത് സമ്മാനം നേടി കൂടുതല്‍ പോയന്റ് കരസ്ഥമാക്കിയ കോടാലി എസ്.എന്‍ വിദ്യാമന്ദിര്‍ സ്‌കൂളിന് ഓവര്‍ ഓള്‍ ട്രോഫി സമ്മാനിച്ചു .എഴുത്തുകാരിയും അധ്യാപികയുമായ രാജകുമാരിയുടെ


ശിഷ്യരായ 50 കുട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയഫ്രാഗ്മെന്‍് ഓഫ് ഫാന്റസി എന്ന ആല്‍ബം ഫാസ്പാഡി ഭാരവാഹികള്‍ ക്രൈസ്റ്റ് കോളജ് അധ്യാപിക വി.എസ്.വന്ദനക്ക് നല്‍കി പ്രകാശനം ചെയ്തു ടി.കെ.ലാലന്‍് അധ്യക്ഷത വഹിച്ചു

ഐ. ആര്‍. അരവിനാക്ഷന്‍,ടി. ബാലകൃഷ്ണ മേനോന്‍,വി.കെ. കാസിം. ഡോ. വന്ദന എന്നിവര്‍ സംസാരിച്ചു

Follow us on :

More in Related News