Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്: 2.92 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി

04 Feb 2025 18:39 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ വായ്പക്കാർക്കായ് മലപ്പുറം ജില്ലയിൽ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിച്ച അദാലത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ർ സി അബ്ദുൽ മുജീബ് അധ്യക്ഷനായി.


അദാലത്തിലൂടെ 2.9 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കിയതായും, ഇളവുകളായി 32 ലക്ഷം രൂപയും അനുവദിച്ചതായും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ്ജ് അറിയിച്ചു. അദാലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അപേക്ഷകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു. സ്വയം തൊഴില്‍, വിദ്യാഭ്യാസ, ഭവന, കാര്‍ഷിക വായ്പകളാണ് അദാലത്തില്‍ പരിഗണിച്ചത്. 150 ഗുണഭോക്താക്കള്‍ പങ്കെടുത്തു.


ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടർ അഡ്വ. മാജിദ അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. മാനേജിങ് ഡയറക്ടര്‍ സി.അബ്ദുള്‍ മുജീബ് സി., ജനറല്‍ മാനേജര്‍ ബി. ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Follow us on :

More in Related News