Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

13 Nov 2024 21:24 IST

santhosh sharma.v

Share News :

മറവൻതുരുത്ത്: സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വികസന വകുപ്പ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മറവന്‍തുരുത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി നടത്തിയ മെഡിക്കല്‍ ക്യാമ്പ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സീമ ബിനു, ബിന്ദു പ്രദീപ്, ബി. ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീണ്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. മനു ആര്‍ മംഗലത്ത്, ഡോ. പി.വി ദീപ്തി, ഡോ. ഹരിത തമ്പി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Follow us on :

More in Related News