Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ പഞ്ചായത്തിൽ തകർന്ന് കിടക്കുന്ന ചന്തപ്പാലം - മുളക്കുളം റോഡ് ഭാഗം സഞ്ചാരയോഗ്യമാക്കി.

06 Nov 2024 23:14 IST

santhosh sharma.v

Share News :

വെള്ളൂർ: കാൽനടയാത്ര പോലും സാദ്ധ്യമല്ലാതെ തകർന്നു കിടന്ന ചന്തപ്പാലം - മുളക്കുളം റോഡിൽ പൈപ്പ് ലൈൻ മുതൽ പമ്പ് ഹൗസ് വരെയുള്ള വിവിധ ഭാഗങ്ങളിലെ കുഴികൾ മെറ്റൽ, എം. സാന്റ് മിശ്രിതം ഇട്ട് നികത്തി സഞ്ചാരയോഗ്യമാക്കി. വെള്ളൂർ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടേയും , ഐ.എൻ.റ്റി.യു.സി മണ്ഡലം കമ്മറ്റിയുടേയും സംയുക്ത അഭിമുഖ്യത്തിലാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.

ജെ.സി.ബി , ടിപ്പർ എന്നിവ ഉപയോഗിച്ച് ഏകദേശം ഒരു ലക്ഷം രൂപയോളം വിനിയോഗിച്ചാണ് ഈ ഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കിയത്. ജനകീയ പങ്കാളിത്തത്തോടു കൂടിയാണ് പരിപാടി. സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരളാ പദ്ധതിയിൽപ്പെടുത്തി നിർമ്മാണം ആരംഭിച്ച് മുപ്പത് ശതമാനം പണി നടത്തി മുടങ്ങിക്കിടക്കുന്ന റോഡിൽ അപകടങ്ങൾ പതിവായിരുന്നു. പഞ്ചായത്തും, സർക്കാരും തികഞ്ഞ അലംഭാവം കാട്ടിയപ്പോഴാണ് ഈ ദുരിത യാത്രക്ക് പരിഹാരം കാണാൻ ജനങ്ങളുടേയും , വഴിയാത്രക്കാരുടേയും സഹായത്തോടെ റോഡിലെ വൻ കുഴികളടച്ച് ഗതാഗത യോഗ്യമാക്കിയത്. പഞ്ചായത്ത് പടിക്കൽ നടന്ന പ്രവൃത്തികളുടെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഷിബു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി നേതാവ് കുര്യാക്കോസ് തോട്ടത്തിൽ, എം.ആർ. ഷാജി , എസ്.എസ്. മുരളി, സി.ജി.ബിനു , പോൾ സെബാസ്റ്റ്യൻ, കെ.ആർ. ഗംഗാധരൻ നായർ ,ജയേഷ് മാമ്പള്ളിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.പി. ബേബി നിയാസ് .ജെ, ശാലിനി മോഹനൻ ,സുമാ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News