Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാൻ കൃതികളിലെ ഗുരുദേവ ദർശനം : സെമിനാർ .

16 Jan 2025 17:15 IST

R mohandas

Share News :

ചാത്തന്നൂർ: ആശാൻ കൃതികളിലെ ഗുരുദേവ ദർശനം : സെമിനാർ നടന്നു.

 ആശാൻ കൃതികളിലെ ഗുരുദേവദർശനം എന്ന വിഷയത്തിൽ ചാത്തന്നൂർ സിറ്റിസൺസ് ഫാറം സെമിനാർ നടത്തി. പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ സെമിനാർ ഉദ്ഘാടനം ചെയ്തു. സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യ ക്ഷനായിരുന്നു.

  മുരുകൻ പാറശ്ശേരി പ്രബന്ധം അവതരിപ്പിച്ചു. എൻ ഷണ്മുഖ ദാസ് മോഡറേറ്ററായിരുന്നു. കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജി.നിർമ്മൽകുമാർ, ബി വൈറ്റ് ഡയറക്ടർ ജോൺസ്. കെ.ലൂക്കോസ് എന്നിവരെ സമ്മേളനം ആദരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ഡെപ്യൂട്ടി തഹസീൽദാർ ജി. രാജി, മീനാട് വില്ലേജ് ഓഫീസർ എസ്. സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

 ചാത്തന്നൂർ വിജയനാഥ്‌, ഡി. സുധീന്ദ്രബാബു, ഡി. ഗിരികുമാർ, മാമ്പള്ളി. ജി. ആർ. രഘുനാഥൻ, ഷാജി ചെറിയാൻ, വി. വിജയമോഹനൻ, അഡ്വ. എസ്. തുളസീ ധരൻ, ശ്രീകുമാർ പ്ലക്കാട്, ജെ. ഉണ്ണിക്കുറുപ്പ്, ബി. മധുകുമാർ, ഭൂമിക്കാരൻ ജെ. പി. അഡ്വ. കെ. പത്മ, കെ. സി. ജേക്കബ്ബ്, ബി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. കുമാരി തീർത്ഥയുടെ ആശാൻ കൃതികളുടെ ആലാപനവും നടന്നു.

Follow us on :

More in Related News