Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2024 21:00 IST
Share News :
കടുത്തുരുത്തി: സ്വന്തമായി സ്ഥലമോ ഭവനമോ ഇല്ലാതിരുന്ന വയലാ ഇടച്ചേരിയില് ലിഷാ സുധനനും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളും ഇന്ന് മുതല്‍ സ്വന്തം ഭവനത്തില്‍ അന്തിയുറങ്ങും. രോഗിയായിരുന്ന ലിഷയുടെ ഭർത്താവ് ഈ വീടിൻ്റെ നിർമ്മാണം തുടങ്ങിയശേഷമായിരുന്നു മരണപെട്ടത്.
ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്നേഹഭവനം പദ്ധതിയിലെ ആറാമത്തെ ഭവനമാണ് ഇരുവര്‍ക്കുമായി പൂര്‍ത്തിയാക്കിയത്. കുറവിലങ്ങാട് കാളികാവില്‍ എസ്.ആര്. ഷിജോ കൊടുത്ത സ്ഥലത്ത് പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ദാനം ഇന്ന് മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.കാളികാവ് സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. ജോസഫ് പാണ്ടിയമാക്കല്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം സിന്‍സി മാത്യു, കുറവിലങ്ങാട് പഞ്ചായത്തംഗം രമ രാജു, കടപ്ലാമറ്റം പഞ്ചായത്തംഗം ഷിബു പോതംമാക്കിയില്‍, എസ്.ആര്. ഷിജോ ശ്രീനിലയം, ശശികുമാര്‍ കാളികാവ്, ഞീഴൂര്‍ പഞ്ചായത്തംഗങ്ങളായ ശരത് ശശി, ബോബന് മഞ്ഞളാമലയില്‍, ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരുമ ഭാരവാഹികളായ ഷാജി അഖിൽനിവാസ്, ജോയ് മൈലംവേലി, പ്രസാദ് എം, ശിവദാസ് കൂരാപള്ളിയിൽ. കെ പി വിനോദ്, റോബിൻ, ജോമോൻ, ഷമീർ, ദിനേശ്. രവി, സിൻജോ ഷാജി, ശ്രുതി സന്തോഷ്, ഹരിദാസ്, സുധ മോഹൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.