Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

04 Nov 2024 20:03 IST

santhosh sharma.v

Share News :

വൈക്കം: അപകടരഹിതവും ആരോഗ്യകരവുമായ ഡ്രൈവിംഗ് സംസ്കാരം യുവജനങ്ങളിൽ വളർത്തിയെടുക്കുന്നതിനും ട്രാഫിക് നിയമങ്ങളെകുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമായി വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തിൽ വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ

ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വൈക്കം സബ് റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ സഹകരണത്തോടെയാണ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ചു വരുന്ന ട്രാഫിക് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ പി. സുമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈക്കം ജനമൈത്രി പോലീസ് സി ആർ ഒ ജോർജ് മാത്യൂ ഉദ്ഘാടനം ചെയ്തു.സുരക്ഷിതമായ ഡ്രൈവിങ്ങിന് ആവശ്യമായ ട്രാഫിക് നിയമങ്ങളെ കുറിച്ചും, അപകടരഹിതമായ ഡ്രൈവിംഗ് സംബന്ധിച്ചും വീഡിയോ പ്രദർശനം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തി വൈക്കം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജെയിൻ.ടി. ലൂക്കോസ് ക്ലാസ് നയിച്ചു.

ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ വി.ടി ശ്രീനിവാസൻ,സമിതി കോർഡിനേറ്റർ പി.എം സന്തോഷ് കുമാർ, സമിതി അംഗങ്ങളായ എം.ഒ വർഗീസ്, ആർ. സുരേഷ്, പി.ഡി സുനിൽ കുമാർ, ടി. സജീവ്, എം.എ അബ്ദുൽ ജലീൽ, കെ.ജി ചിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാർത്ഥിനികൾ, അധ്യാപകർ, പി ടി എ ഭാരവാഹികൾ, അംഗങ്ങൾ അടക്കം നിരവധി പേർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.

Follow us on :

More in Related News