Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരന്തനിവാരണം ; ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പ്രാഥമിക ജീവൻരക്ഷാ പരിശീലനം നൽകി

17 Oct 2025 09:50 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട്‌സ് & റേഞ്ചേഴ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി എം.കെ.എച്ച് ഹോസ്പിറ്റലിന്റെ സഹായത്തോടെ ദുരന്തനിവാരണ പരിശീലനത്തിന്റെ ഭാഗമായി പ്രാഥമിക ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ ഓരോ വിദ്യാർത്ഥിയെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശീലനം വിദ്യാർത്ഥികൾക്ക് വിലപ്പെട്ട അറിവായി മാറി.


സ്കൂൾ പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി പരിപാടിയുടെ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി യതീംഖാന സി.ഇ.ഒ. ഡോ: അസീസ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ കൊടിയത്തൂർ,

സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻ ട്രഷറർ അബ്ദുൽ സമദ്, ശ്രീമതി സാബിറ, സ്കൗട്ട് മാസ്റ്റർ ഹാരിഷ് ബാബു, മുനീർ താനാളൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


എം.കെ.എച്ച്. ഹോസ്പിറ്റലിലെ സ്റ്റാഫ് അംഗങ്ങളായ മാർക്കറ്റിംഗ് മാനേജർ ജയകൃഷ്ണൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അദീബ്, എമർജൻസി സ്റ്റാഫുമാരായ റിനോ, റെസ്ലിൻ വിൽസൺ എന്നിവരാണ് വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് നേതൃത്വം നൽകിയത്. ദുരന്തമുഖത്തെ ഇടപെടലുകൾ, കൃത്രിമ ശ്വാസം നൽകൽ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷാ രീതികൾ എന്നിവ പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ പഠിപ്പിച്ചു.

പരിപാടിയിൽ പങ്കെടുത്തവർക്കും സഹായം നൽകിയവർക്കും റേഞ്ചേഴ്‌സ് ലീഡർ കെ. മുബീന നന്ദി അറിയിച്ചു.



Follow us on :

More in Related News