Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

05 Oct 2024 19:52 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെയും തുടർന്നുള്ള വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അടക്കമുള്ള സംസ്ഥാനത്തെ സ്‌കൂളുകളിലെ പുതിയ ഹൈടെക് കെട്ടിട സമുച്ചയങ്ങളുടെയും സ്മാർട്ട് ക്ലാസുകളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലാകെ 973 സ്‌കൂൾ കെട്ടിടങ്ങളാണ് കിഫ്ബി ധനസഹായത്തോടെ നിർമിക്കുത്. 2,500 കോടിയോളം രൂപയാണ് അതിനായി ചെലവഴിക്കുന്നത്. 508 കെട്ടിടങ്ങൾ ഇതുവരെ പൂർത്തിയായി. പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഏതാണ്ട് 4,500 കോടി രൂപ കഴിഞ്ഞ എട്ട് വർഷംകൊണ്ട് ചെലവഴിച്ചു. കേരളത്തിലെമ്പാടും ഉള്ള പൊതുവിദ്യാലയങ്ങളിൽ ഇതു വഴിയുണ്ടാകുന്ന മാറ്റങ്ങൾ ദൃശ്യമാണ്.

സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം മാത്രം സാധ്യമാക്കിയാൽ പോരാ ലോക വൈജ്ഞാനിക ശൃംഖലയുടെ ഭാഗമാകാൻ കഴിയുന്ന വിധത്തിൽ നമ്മുടെ വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനുതകുന്ന വിധത്തിൽ കുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെയും നവകേരളം കർമ്മ പദ്ധതി രണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് പുതിയതായി 30 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. മൂന്നു കോടി രൂപ കിഫ്ബി ധനസഹായത്തോടെ എട്ടു സ്‌കൂൾ കെട്ടിടങ്ങളും ഒരുകോടി കിഫ്ബി ധനസഹായത്തോടെ 12 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തി 10 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചത്.

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയിൽ നിന്ന് ഒരുകോടി 28 ലക്ഷം രൂപയും എം.എൽ.എ. ഫണ്ടിൽ നിന്ന് ആറുലക്ഷം രൂപയും ചെലവഴിച്ചാണ് ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിട സമുച്ചയം നിർമിച്ചിട്ടുള്ളത്.

ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂൾ തല പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ശിലാഫലക അനാച്ഛാദനം നടത്തും. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.

നഗരസഭ ഉപാധ്യക്ഷൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, സ്ഥിരം സമിതി അധ്യക്ഷരായ സുഹാന ജിയാസ്, ഫാസില അബ്സർ, ഫസൽ റഷീദ്, ഷെഫ്ന അമീൻ, അബ്ദുൽ ഖാദർ, നരഗസഭാംഗങ്ങളായ ഫാത്തിമ മാഹിൻ, അൻസർ പുള്ളോലിൽ, കെ.പി. സിയാദ്, ലീന ജെയിംസ്, സജീർ ഇസ്മയിൽ, ഷൈമ റസാക്ക്, സുനിത ഇസ്മയിൽ, റിയാസ് പ്ലാമൂട്ടിൽ, ഫാത്തിമ ഷാഹുൽ, എസ്.കെ. നൗഫൽ, സുനിൽകുമാർ, നൗഫിയ ഇസ്മയിൽ, നസീറ സുബൈർ, അബ്ദുൽ ലത്തീഫ്, ഹസീബ് കപ്പിത്താൻ, റിസ്വാന സവാദ്, സഹല ഫിർദൗസ്, വിദ്യാകിരണം പദ്ധതി ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്, കില ചീഫ് മാനേജർ കെ.സി. സുബ്രഹ്‌മണ്യൻ, ഈരാറ്റുപേട്ട ഗവ. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എസ്.ജവാദ്, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ:. ഇ.ടി. രാകേഷ്, ഈരാറ്റുപേട്ട എ.ഇ.ഒ: ഷംല ബീവി, ഈരാറ്റുപേട്ട ബി.പി.സി. ബിൻസ് ജോസഫ്, ഈരാറ്റുപേട്ട ബി.എഡ്. സെന്റർ പ്രിൻസിപ്പൽ റോസ് ലിറ്റ് മൈക്കിൾ, ഈരാറ്റുപേട്ട ഗവ. എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ, എസ്.എം.ഡി.സി. ചെയർമാൻ വി.എം. അബ്ദുള്ള ഖാൻ, പി.ടി.എ. പ്രസിഡന്റ് അനസ് പാറയിൽ, വൈസ് പ്രസിഡന്റ് മുജീബ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കുര്യാക്കോസ് ജോസഫ്, അനസ് നാസർ, ഇ.കെ. മുജീബ്, കെ.എ. മുഹമ്മദ് ഹാഷിം, ജെയിംസ് വലിയവീട്ടിൽ, അക്ബർ നൗഷാദ്, റഫീഖ് പട്ടരുപറമ്പിൽ, റസീം മുതുകാട്, അഗസ്റ്റിൻ സേവ്യർ എന്നിവർ പങ്കെടുത്തു.



Follow us on :

More in Related News