Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാനുഷിക മൂല്യങ്ങളുടെ സംരക്ഷണത്തിന് ഐക്യപ്പെടണം: ഡോ.എം കെ മുനീർ എംഎൽഎ

06 Apr 2024 20:13 IST

- VarthaMudra

Share News :

താമരശ്ശേരി:

റമദാൻ മുന്നോട്ട് വെക്കുന്ന മാനവികതയുടെയും സാഹോദര്യത്തിൻ്റേയും മൂല്യങ്ങൾക്ക് പ്രസക്തിയേറുന്ന ഈ കാലഘട്ടത്തിൽ മാനുഷിക മൂല്യങ്ങളുടെ സംരക്ഷണത്തിന് സമൂഹം ഐക്യപ്പെടണമെന്ന് ഡോ.എം കെ.മുനീർ എംഎൽഎ പറഞ്ഞു, ജമാഅത്തെ ഇസ്ലാമി താമരശ്ശേരിയിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ വിരുന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു എം.എൽ.എ.  ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഫെസൽ പൈങ്ങോട്ടായി റമദാൻ സന്ദേശം നൽകി. സ്നേഹവും പരസ്പര സൗഹാർദ്ദവും കൂടുതൽ ഊഷ്മളമാക്കേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. തിന്മകൾക്കെതിരെ നന്മയുടെയും നീതിയുടെയും പക്ഷത്തു ധീരമായി നിൽക്കാനുള്ള പ്രാചോദനമാണ് വ്രതാനുഷ്ഠാനം കൊണ്ട് ഓരോ വിശ്വാസിയും നേടിയെടുക്കുന്നതെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയസ് ഇഞ്ചനാനിയിൽ സൂചിപ്പിച്ചു. ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി താമരശ്ശേരി ഏരിയ പ്രസിഡൻ്റ് ഒമർ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി. ഗവാസ്, കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം.അഷ്റഫ് മാസ്റ്റർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ, താമരശ്ശേരി തഹസിൽദാർ എം.പി.സിന്ധു ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.കൗസർ, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ എം.ടി, അയ്യൂബ് ഖാൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്യ. ജോസ്ഥ്മാത്യു, ഗ്രാമ പഞ്ചായത്ത് മെമ്പർ എം.വി. യുവേഷ്,

സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി കെ.ബാബു, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.സി.ഹബീബ് തമ്പി, മുസ്ലീം ലീഗ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ഹാഫിസുറഹ്മാൻ, സി.പിഐ എം ലോക്കൽ സെക്രട്ടറി ടി.കെ.അരവിന്ദാക്ഷൻ , കെ.പ്രഭാകരൻ നമ്പ്യാർ,സി പി ഐ മണ്ഡലം കമ്മിറ്റി അംഗം വി.കെ.അഷ്റഫ്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ്.പി.ഗിരീഷ് കുമാർ, വ്യാപാരാ വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് ജനറൽ സെക്രട്ടറി റെജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.എം.എ. മുഹമ്മദ് യൂസുഫ് സ്വാഗതവും എ.ടി നജീബ് നന്ദിയും പറഞ്ഞു. അർബൻ ബാങ്ക് സൊസൈറ്റി പ്രസിഡൻ്റ് വി.കെ.മുഹമ്മദ് കുട്ടി മോൻ, യു ഡി എഫ് കൺവീനർ പി.ടി ബാപ്പു, സോമൻ പിലാത്തോട്ടം, താമരശ്ശേരി താലൂക്ക് ആശുപത്രി മുൻ സൂപ്രണ്ട് ഡോ.കെ. അബ്ബാസ്, റിട്ടയർ വിജിലൻസ് എസ്.പി സി.ടി ടോം,കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട്, പി.സി.അബ്ദുൽ റഹീം, ബിപിഒ വി.എം മെഹറലി ,സലീം കാരാടി,തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ പെട്ട പ്രമുഖർ പങ്കെടുത്തു. 

Follow us on :

More in Related News