Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2024 20:12 IST
Share News :
വെളിയത്തുനാട് ബാങ്കിൽ കാർഷിക വിജ്ഞാന കേന്ദ്രം
പറവൂർ: വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച കാർഷിക വിജ്ഞാന വ്യാപന കേന്ദ്രവും കൂൺ - അഗ്രി പ്രൊസ്സസ്സിംഗ് യൂണിറ്റും മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
മന്ത്രി പി രാജീവ് അധ്യക്ഷനായി. കൂൺ ഗ്രാമം മാതൃകാ പ്രഖ്യാപനവും, ഫാക്ടറി ഉദ്ഘാടനവും മന്ത്രി പി പ്രസാദ് നിർവഹിച്ചു. 'ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ്, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു, ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രൻ, നബാർഡ് എജിഎം അജീഷ് ബാലു, ബാങ്ക് പ്രസിഡൻ്റ് എസ് ബി ജയരാജൻ, എം പി വിജയൻ, എം കെ സദാശിവൻ, ബാങ്ക് സെക്രട്ടറി പി പി സുജാത, പി പി രമേഷ്, വി എം ശശി, ഇ കെ സേതു, ടി എം ഷാജിത എന്നിവർ സംസാരിച്ചു. ഫാക്ടറി കെട്ടിടം രൂപകൽപ്പന ചെയ്ത അഗ്രോ നേച്ചർ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ രഞ്ജിത്ത് രാജേന്ദ്രന് മന്ത്രി വി എൻ വാസവൻ ഉപഹാരം നൽകി.
Follow us on :
Tags:
More in Related News
Please select your location.