Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുദ്രപത്രങ്ങൾക്ക് കൃത്രിമ ക്ഷാമം; ജനങ്ങൾ കൊള്ളയടിക്കപ്പെടുന്നു

07 Aug 2024 12:47 IST

Anvar Kaitharam

Share News :

മുദ്രപത്രങ്ങൾക്ക് കൃത്രിമ ക്ഷാമം;

ജനങ്ങൾ കൊള്ളയടിക്കപ്പെടുന്നു


പറവൂർ: ചെറിയ ആവശ്യങ്ങൾക്കുള്ള മുദ്രപത്രങ്ങൾ ലഭിക്കുന്നില്ല. 20, 50,100, 200 രൂപയുടെ മുദ്രപ്പത്രങ്ങളുടെ ആവശ്യങ്ങൾക്ക് ജനങ്ങൾ 500, 1000 രൂപയുടെ പത്രങ്ങൾ വാങ്ങാൻ നിർബന്ധിതരാവുകയാണ്. ചെറിയ മുദ്രപത്രങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ആക്ഷേപം.

സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഇതാണ് അവസ്ഥ. സ്കൂൾ സർട്ടിഫിക്കറ്റുകൾ, ജനന-മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ, ബാങ്ക് വായ്പകൾ, അ ഫിഡവിറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് 20, 50,100 എന്നീ തുകയുടെ മുദ്രപ്പത്രങ്ങളാണ് വേണ്ടത്. ലൈഫ് മിഷൻ വീടിന്റെ ഉടമ്പടിക്കും വാടക കരാറിനും 200 രൂപയുടെ മുദ്രപ്പത്രമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഇവ ഒരു സ്ഥലത്തും കിട്ടാനില്ല. അത്യവശ്യക്കാര 500, 1000 എന്നീ തുകയുടെ മുദ്രപ്പത്രങ്ങൾ വങ്ങേണ്ട അവസ്ഥയാണ്.

മുദ്രപ്പത്രത്തിന് പകരം സമ്പൂർണ്ണ ഇ സ്റ്റാമ്പിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി നാസിക്കിലെ സെക്യൂരിറ്റി പ്രസിൽനിന്ന് മുദ്ര പത്രങ്ങൾ വാങ്ങുന്നത് നിർത്തിയിരിക്കുകയാണ്. ആഗസ്റ്റ് ഒന്നുമുതൽ ഇ-സ്റ്റാമ്പിങ് പൂർണ തോതിൽ നടപ്പാക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ലക്ഷം രൂപക്ക് മുകളിലുള്ള ആവശ്യങ്ങൾക്ക് മാത്രമാണ് ഇപ്പോഴും ഇ സ്റ്റാമ്പിങ്ങുള്ളത്. ഇപ്പോൾ 500 രൂപയുടെ മുദ്രപ്പത്രവും ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് വെണ്ടർമാർ പറയുന്നു. ഇ സ്റ്റാമ്പിംഗ് നടപ്പാക്കുമ്പോൾ വെണ്ടർക്ക് സ്റ്റാമ്പിൻ്റെ തുക കൂടാതെ പ്രിൻ്റിംഗ് ചാർജ് നൽകേണ്ടി വരുമെന്നതും ജനങ്ങൾക്ക് ബാധ്യതയാണ്.

Follow us on :

More in Related News