Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2024 23:00 IST
Share News :
മുണ്ടക്കയം ഈസ്റ്റ്'
ഒന്നര നൂറ്റാണ്ടിൻ്റെ പഴക്കമുളള കുടിവെള്ള സ്രോതസിന് പുതിയ മുഖഛായ ; ഇനി സൗന്ദര്യത്തിൻ്റെ റാണിയായി കൊടികുത്തിയിലെ പൊതുകിണർ ......
നൗഷാദ് വെംബ്ലി
പെരുവന്താനം ഗ്രാമപഞ്ചായത്ത് കൊടികുത്തി വാർഡിലെ ജനങ്ങൾക്ക് ഇനി മുതൽ അൽപ്പം സ്നേഹം ചൊരിയുന്ന അഹങ്കാരത്തോടെ വെള്ളം കോരാം...അത്രയ്ക്കു സൗന്ദര്യവൽക്കരിച്ച കിണറ്റിൽ നിന്നാണ് ഇവർ ഇനി മുതൽ വെള്ളം ശേഖരിക്കുന്നത്.
ഒന്നാം വാർഡായ കൊടികുത്തി അങ്കണവാടിക്ക് സമീപത്തെ 150 വർഷത്തിലധികം പഴക്കമുള്ള കിണറാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു പുതുക്കി പണിതത്. മുൻപ് ദീർഘകാലം സമീപവാസികൾ കുടിവെള്ളം ശേഖരിച്ചിരുന്നത് ഈ കിണറ്റിൽ നിന്നായിരുന്നു. അതും കമുകിൽ പാള കൊണ്ടുള്ള തൊട്ടിയു ഉപയോഗിച്ച് .
ഒരുപാട് തലമുറകൾക്ക് കുടിവെളള നൽകിയ ഈ കിണർ വാട്ടർ അതോറിറ്റിയുടെ ജല വിതരണം മുടങ്ങുമ്പോൾ ഈ തലമുറക്കും ജലം നൽകാനാവുന്നു. കാലപ്പഴക്കത്താൽ ചുറ്റു മതിലെല്ലാം തകർന്ന് മണ്ണിടിഞ്ഞ് ഉപയോഗ ശൂന്യമായതോടെയാണ് ഗ്രാമ പഞ്ചായതംഗം നിസാർ പാറയ്ക്കൽ കിണറിൻ്റെ ചുറ്റുമതിലിനും സംരക്ഷണത്തിനുമായി
1.25 ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. പദ്ധതിക്ക് പഞ്ചായത്ത് ടെണ്ടർ ക്ഷണിച്ചെങ്കിലും
തുക കുറവാണെന്ന പേരിൽ ജോലി ഏറ്റെടുക്കുവാൻ ആരും തയ്യാറായില്ല.
ഇതിനിടെ പ്രദേശ വാസികളായ നിർമ്മാണ കരാറുകാരായ ജിജി ഇബ്രാഹിമിനെയും മുഹമ്മദ് കുട്ടിയെയും പഞ്ചായത്ത് അംഗം പി. വൈ. നിസാർ സമീപിച്ചു ചുറ്റുമതിൽ പദ്ധതി സംബന്ധിച്ച പ്രതിസന്ധി ധരിപ്പിച്ചു.ഇതോടെ ഇരുവരും ലാഭം നോക്കാതെ നിർമ്മാണ കരാർ ഏറ്റെടുക്കാമെന്ന് പഞ്ചായത്തംഗത്തിന് വാക്കു നൽകി. അങ്ങനെ നിർമാണ ജോലി ആരംഭിച്ചു.
ചുറ്റുമതിൽ അൽപ്പം സൗന്ദര്യത്തോടെ യാകാമെന്ന് ഇവർ തീരുമാനിച്ചു.
പഞ്ചായത്തിലെ അസിസ്റ്റൻറ് എൻജിനീയർ അജിത്തിൻ്റെ രൂപകൽപ്പനയിൽ
നിർമ്മാണ ജോലിക്കാരനും ശില്പിയുമായ പുഞ്ചവയൽ 504 കോളനി, നാവളത്തും പറമ്പ് ബിനോയിയാണ് മനോഹരമായ ചുറ്റുമതിൽ നിർമ്മിച്ചത്.
മുകൾവശം വെട്ടിനീക്കിയ വലിയൊരു മരക്കുറ്റിയുടെ മാതൃകയിലാണ് ചുറ്റുമതിൽ. ഇതിനോട് ചേർന്ന് കപ്പി തൂക്കുവാൻ ചക്കകൾ കായ്ചു കിടക്കുന്ന ശിഖരം ഇറക്കിയ പ്ലാവിന്റെ ശില്പവുമാണ് തയ്യാറാക്കിയത്. ഇതിൽ ചക്കപ്പഴം തിന്നുന്ന അണ്ണാനെയും, പ്ലാവിന്റെ മറ്റൊരു ദ്വാരത്തിൽ കയറിപ്പോകുന്ന ഉടുമ്പിനെയും ശില്പി മനോഹരമായി കൊത്തി വച്ചു. പൂർണ്ണമായും കമ്പിയും സിമൻ്റും ഉപയോഗിച്ചായിരുന്നു നിർമ്മാണം. കിണറിനൊട് ചേർന്ന് അംഗൻവാടി സ്ഥിതി ചെയ്യുന്നതിനാൽ അവിടെ എത്തുന്ന കുട്ടി കൾക്ക് ഇത് കൂടുതൽ കൗതകം നൽകും. സംസ്ഥാന തന്നെ ആദ്യമായാണ് പൊതു കിണറിന് ഇത്രയും മനോഹരമായ ചുറ്റുമതിൽ ഉള്ളതെന്ന് പറയപ്പെടുന്നു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ചതിനാൽ കിണറിന്റെ ഔപചാരികമായ ഉദ്ഘാടനമോ ശിലാ ഫലകങ്ങളോ ഫ്ലക്സ് ബോർഡുകളോ വേണ്ടെന്നു വച്ചതായി പഞ്ചായത്തംഗം പി.വൈ. നിസാർ മാധ്യമത്തോട് പറഞ്ഞു.കഴിഞ്ഞ 7വർഷമായി തന്റെ വാർഡിൽ നടക്കുന്ന റോഡ് കോൺക്രീറ്റ് ഉൾപ്പടെ ഒരു പണികൾക്കും ശില ഫലകം വെച്ചിട്ടില്ല എന്നതാണ് പി.വൈ നിസ്റ്റാറിനെ പിന്നെയും വ്യത്യസ്തനാക്കുന്നത്. ഇതേ പറ്റി ചോദിച്ചാൽ ശില ഫലകത്തിന് ചിലവാകുന്ന 2600 രൂപ ജനങ്ങളുടെ നികുതി പണമാണ് അതു മുടക്കി ശില ഫലകം സ്ഥാപിക്കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.
എന്തായാലും കൊടികുടി കുത്തി കാർ ഇനി നൂറ്റാണ്ടിൻ്റെ പഴക്കമുള്ള കിണറിൽ നിന്നും മാറി ന്യൂജെൻ കിണറിലേക്കു മാറിയ സന്തോഷത്തിലാണ്.
Follow us on :
Tags:
More in Related News
Please select your location.