Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 13:52 IST
Share News :
മേപ്പയ്യൂർ: സഹകരണ സംഘങ്ങൾ നാട്ടിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയ കേന്ദ്രമാണെന്ന് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. പ്രളയവും കോവിഡും വന്ന് നമ്മുടെ നാട് പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ സഹകരണ സംഘങ്ങൾ നടത്തിയ സാന്ത്വന പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു .മേപ്പയ്യൂർ സർവീസ് സഹകരണ ബേങ്കിൻ്റെ കീഴ്പ്പയൂർ ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബേങ്ക് പ്രസിഡൻ്റ് പി. ബാലൻ അദ്ധ്യക്ഷനായി സെക്രട്ടറി ഇൻ ചാർജ് കെ.സി. രന്യ റിപ്പോർട്ട് അവതരിപ്പിച്ചു.ആദ്യനിക്ഷേപം സ്വീകരിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജനും സ്ട്രോംഗ് റൂം ഉദ്ഘാടനം കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാർ ജി. ഗീതാനന്ദനും ജി.ഡി.എസ് ഉൽഘാടനം സഹകരണസംഘം യൂണിറ്റ് ഇൻസ്പെക്ടർ കെ.വി .മനോജ് കുമാറും നിർവഹിച്ചു.പൈമറി കോ -ഓപ്പറേറ്റീവ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഭാസ്കരൻ കൊഴുക്കല്ലൂർ, സറീനഒളോറ ,എൻ.കെ. ബാലകൃഷ്ണൻ, സുനിൽ ഓടയിൽ, ആർ. വി. അബ്ദുള്ള, കെ. രാജീവൻ, പി.കെ. അനീഷ് , കമ്മന അബ്ദുറഹ്മാൻ, കെ. ലോഹ്യ, കെ.വി .നാരായണൻ, മേലാട്ട് നാരായണൻ, മധുപുഴയരികത്ത്, ഇ.കെ. മുഹമ്മദ് ബഷീർ, കെ. കുഞ്ഞിരാമൻ,വി. ജന്നി എന്നിവർ സംസാരിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ ശ്രീജിത്ത് കൃഷ്ണയും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.