Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡിഡിയു- ജികെവൈ) പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു

27 Sep 2024 15:51 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കേന്ദ്ര ഗ്രാമവികസന വകുപ്പും കേരള സർക്കാരും സംയുക്തമായി കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ ഹ്രസ്വകാല തൊഴിൽ പരിശീലന പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡിഡിയു- ജികെവൈ) പദ്ധതി പ്രകാരം സോഫ്റ്റ്‌വേർ ഡെവലപ്പർ, വെബ് ഡെവലപ്പർ, ഡാറ്റാ അസോസിയേറ്റ്, സി.എൻ.സി ഏയ്‌റോസ്‌പേസ് മെഷിനിസ്റ്റ്, എയർലൈൻ കസ്റ്റമർ സർവീസ്, ഹോട്ടൽ മാനേജ്‌മെന്റ്്, ഡിജിറ്റൽ മാർക്കറ്റിംഗ്, സി.എ.ഡി. ഡിസൈനർ എഞ്ചിനീയർ മൾട്ടി സ്‌കിൽ ടെക്‌നീഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ജോലി ലഭിക്കുന്നതാണ്. അപേക്ഷകർ കോട്ടയം ജില്ലാ പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാായ പതിനെട്ടിനും മുപ്പതും വയസിനും ഇടയിൽ പ്രായമുള്ള എസ്.സി.,എസ്.ടി, ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിലുള്ളവരാകണം. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ഒക്‌ടോബർ 10. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ 9562209227, 8078559718, 9061128639, 9847232365 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.


Follow us on :

More in Related News