Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2024 08:29 IST
Share News :
കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റും, മുൻ കേന്ദ്രമന്ത്രിയും ഉജ്വല വാഗ്മിയും, പരിസ്തിതിപോരാളിയും മാദ്ധ്യമ രംഗത്തെ അതികായനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിൻ്റെ നാലാമത് ചരമവാർഷിക ദിനാചരണം മെയ് 28 ന് കോഴിക്കോട്ട് നടക്കും.
പരിപാടി വിജയിപ്പിക്കുവാൻ ആർ. ജെ. ഡി ജില്ലാ നേതൃസമ്മേളനം തീരുമാനിച്ചു. ആർ.ജെ.ഡി കോഴിക്കോട് ജില്ലാ കമ്മറ്റി അംഗങ്ങൾ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗങ്ങൾ മണ്ഡലം പ്രസിഡണ്ടുമാർ, ജില്ലാ ഭാരവാഹികൾ സഹസംഘടനാ ജില്ലാ പ്രസിഡണ്ടുമാർ എന്നിവരുടെ യോഗത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ ഉൽഘാടനം ചെയ്തു :ലോക്സഭാ തെരഞ്ഞെടുപ്പിൽ അക്ഷീണം പ്രവർത്തിച്ച എൽ.ഡി.എഫ് പ്രവർത്തകരെ പ്രത്യകിച്ച് 'ആർ ജെ ഡി പ്രവർത്തകരെ ശ്രേയാംസ്കുമാർ അഭിനന്ദിച്ചു .ജില്ലാ സെക്രട്ടരി ഭാസ്ക്കരൻ കൊഴുക്കല്ലൂർ സ്വാഗതവും ജെ.എൻ .പ്രേംഭാസിൻ റിപ്പോർട്ടും സമർപ്പിച്ചു. ഗണേശൻകാക്കൂർ നന്ദി രേഖപ്പെുത്തി. മനയത്ത് ചന്ദ്രൻ,വി.കുഞ്ഞാലി' ഇ.പി. ദാമോദരൻ, സലിം മടവൂർ എൻ.കെ. വത്സൻ, പി. കിഷൻ ചന്ദ്, എം.പി. ശിവാനന്ദൻ,അഡ്വ.രവിന്ദ്രനാഥ്, എടയത്ത് ശ്രീധരൻ, കെ. ലോഹ്യ, ഫിറോസ് ഖാൻ, എബ്രഹാം മാനുവൽ, വിനോദ് ചെറിയത്ത് ആയാടത്തിൽ രവീന്ദ്രൻ എൻ . കെ. രാമൻകുട്ടി, ശ്രീജേഷ് നാഗപ്പള്ളി കിരൺജിത്ത്, പി.കെ.കുഞ്ഞിക്കണ്ണൻ , പി.സി. സതീഷ്, എൻ. നാരായണൻകിടാവ് ,കെ.കെ. അബ്ദുറഹി മാൻ,എം.പി.അജിത ,
,പി.എം .,നാന്നു , എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.