Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 21:36 IST
Share News :
വൈക്കം: രാജ്യത്തെ പകുതിയിൽ അധികം ആളുകളും രോഗികളാകുന്നത് അനാരോഗ്യകരമായ ഭക്ഷണരീതി മൂലമാണെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍ നാം ഗൗരവമായി കാണണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷിയെ സ്‌നേഹിക്കുകയും നേരായ വഴിയില്‍ കൃഷി നടപ്പാക്കുകയും ചെയ്താല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വൈക്കം സഹൃദയ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ 'ജൈവസമൃദ്ധി 2024' പദ്ധതിയും, 'അന്നദാതാവ്' ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈക്കം ശ്രീമഹാദേവ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സഹൃദയവേദി പ്രസിഡന്റ് അഡ്വ. എം. എസ് കലേശ് അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറിതൈ വിതരണം സി. കെ ആശ എം. എല്‍. എ നിർവ്വഹിച്ചു. സമിതി സെക്രട്ടറി ഡോ. പ്രീത് ഭാസ്‌ക്കര്‍, കോളേജ് ഡയറക്ടര്‍ പി. ജി. എം നായര്‍, നഗരസഭ കൗണ്‍സിലര്‍മാരായ എന്‍. അയ്യപ്പന്‍, സിന്ധു സജീവന്‍, എ. സി മണിയമ്മ, രേണുക രതീഷ്, സഹൃദയവേദി ഭാരവാഹി പി. സോമന്‍ പിള്ള, നഗരസഭ തൊഴിലുറപ്പ് കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ജനാര്‍ദ്ദനന്‍, കൃഷി അസിസ്റ്റൻ്റ്. മേയ്‌സണ്‍ മുരളി തുടങ്ങിയവർ പ്രസംഗിച്ചു. കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേയ്ക്ക്' പദ്ധതിയുടെ ഭാഗമായി 'കൃഷിക്കളം, കൃഷിക്കൂട്ടം' സംഘമാണ് പച്ചക്കറിതൈകള്‍ വിതരണം ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.