Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ: കൗണ്ടിങ് ജീവനക്കാരുടെ റാൻഡമൈസേഷൻ പൂർത്തീകരിച്ചു.

04 Jun 2024 07:23 IST

santhosh sharma.v

Share News :

കോട്ടയം ലോക്‌സഭ തെരഞ്ഞെടുപ്പ്

വോട്ടെണ്ണൽ കൗണ്ടിങ് ജീവനക്കാരുടെ റാൻഡമൈസേഷൻ പൂർത്തീകരിച്ചു.

തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും വരണാധികാരിയുടെയും ഉപവരണാധികാരികളുടെയും സാന്നിധ്യത്തിലാണ് ഓരോ വോട്ടെണ്ണൽ മേശയിലേക്കുമുള്ള കൗണ്ടിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. വോട്ടെണ്ണാൻ 675 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

 158 കൗണ്ടിങ് സൂപ്പർവൈസർമാർ

158 മൈക്രോ ഒബ്സർവർമാർ

315 കൗണ്ടിങ് അസിസ്റ്റന്റുമാർ

പോസ്റ്റൽ ബാലറ്റുകളും ഇ.ടി.പി.ബി.എസും എണ്ണുന്നതിന്

നേതൃത്വം നൽകാൻ 44 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ. സ്ട്രോഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങൾ ഉടൻ

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കും. രാവിലെ 8 ന് വോട്ടെണ്ണൽ ആരംഭിക്കും.


ആകെ വോട്ടിങ് 66.76%

മൊത്തം വോട്ടർമാർ- 12,54,823 

പോൾ ചെയ്ത വോട്ട് -8,37,841 

പോളിങ് ദിനത്തിൽ 8,23,237 പേർ വോട്ട് രേഖപ്പെടുത്തി. (65.61 ശതമാനം) 

തപാൽ വോട്ടുകൾ-14040  

ജൂൺ മൂന്നു വരെ ലഭിച്ച സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ- 564 ( ഇന്ന് രാവിലെ എട്ടുമണിവരെയുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്വീകരിക്കും).

വോട്ടെടുപ്പ് ദിനത്തിലെ വോട്ടിങ് നില മണ്ഡലം തിരിച്ച് .

(മണ്ഡലം, മൊത്തം വോട്ടർമാർ, വോട്ട് ചെയ്തവർ, ശതമാനം എന്ന ക്രമത്തിൽ)

പിറവം 206051, 135011, 65.52%

പാലാ 186153, 119128, 63.99%

കടുത്തുരുത്തി 187350, 116681, 62.28%

വൈക്കം 163469, 117192, 71.69%

ഏറ്റുമാനൂർ 168308, 112059, 66.58%

കോട്ടയം 163830, 106351, 64.92%

പുതുപ്പള്ളി 179662, 116815, 65.02%.

Follow us on :

More in Related News