Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീര്‍ഥാടകരുമായി കോതമംഗലത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസ് വഴിയില്‍ കുടുങ്ങി.

04 Nov 2024 21:14 IST

ജേർണലിസ്റ്റ്

Share News :

വണ്ണപ്പുറം: തീര്‍ഥാടകരുമായി കോതമംഗലത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസ് വഴിയില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് രണ്ടു മണിക്കൂറോളം വണ്ണപ്പുറം - ചേലച്ചുവട് റോഡില്‍ ഗതാഗതം തടസപ്പെട്ടു. അണക്കര ധ്യാനകേന്ദ്രത്തിലേയ്ക്ക് തീര്‍ഥാടകരുമായി വണ്ണപ്പുറം വഴി പോകുന്നതിനിടെ കള്ളിപ്പാറയില്‍ വച്ച് ബസിന്റെ ബാറ്ററി ഡൗണായതിനെ തുടര്‍ന്ന് വാഹനം റോഡില്‍ നിന്നുപോയി. വാഹനത്തിന്റെ ലൈറ്റുകളും പ്രവര്‍ത്തിച്ചില്ല. റോഡില്‍ തടസം ഉണ്ടായതോടെ ചില വാഹനങ്ങള്‍ പട്ടയക്കുടി വഴി തിരിഞ്ഞ് മുള്ളരിങ്ങാട് - കോട്ടപ്പാറ വഴിയാണ് വണ്ണപ്പുറത്ത് എത്തിയത്. എന്നാല്‍ ഇതറിയാതെ എത്തിയ നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. രണ്ടു മണിക്കൂറിലേറെ സമയം ഇതുമൂലം വണ്ണപ്പുറം മുതല്‍ വെണ്‍മണി വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. വണ്ണപ്പുറം ചേലച്ചുവട് റോഡിന് വീതിയില്ലാത്തതും ഗതാഗത തടസം ഉണ്ടായാല്‍ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ സമാന്തര പാതയില്ലാത്തതും പ്രതിസന്ധിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കരിമണ്ണൂര്‍ - നെയ്യശേരി - തൊമ്മന്‍കുത്ത് - നാരങ്കാനം - മുണ്ടന്‍മുടി റോഡും വെണ്‍മണി - ആനക്കുഴി - മുള്ളരിങ്ങാട് - കോട്ടപ്പാറ - വണ്ണപ്പുറം റോഡും പണിപൂര്‍ത്തിയായാല്‍ മാത്രമേ ഇനിയും ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഗതാഗതം വഴി തിരിച്ച് വിടാന്‍ സാധിക്കൂവെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

Follow us on :

More in Related News