Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വിവിധ ഇടങ്ങളിൽ നെഹ്റു അനുസ്മരണവും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു.

14 Nov 2024 18:31 IST

santhosh sharma.v

Share News :

വൈക്കം: രാഷ്ട്ര ശില്പി ജവാഹർലാൽ നെഹ്റുവിൻ്റെ 135 -ാമത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ്സിൻ്റെയും പോഷക സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ

നെഹ്റു അനുസ്മരണവും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു. വെച്ചൂർ ഗ്രാമ പഞ്ചായത്ത് 74 -ാം നമ്പർ അംഗൻവാടിയിൽ നടന്ന ശിശുദിനാഘോഷം പ്രസിഡൻ്റ് കെ. ആർ ഷൈലകുമാർ ഉത്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ സിന്ധു ഹെൽപ്പർ വസന്തകുമാരി എന്നിവർ പങ്കെടുത്തു. ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലം പഞ്ചായത്ത് ജംഗ്ഷനിൽ നെഹ്റുവിൻ്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് കെ. ജെ സണ്ണി അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി വൈക്കം റീജിയണൽ പ്രസിഡൻ്റ് അഡ്വ. പി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ടൗൺ വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുപുരം രാജീവ് ഗാന്ധി സ്മാരക ജംഗ്ഷനിൽ നടത്തിയ നെഹ്റു അനുസ്മരണം മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഡി. കുമാരി കരുണാകരൻ ഉദ്ഘാടനം ചെയ്തു. 

വാർഡ് പ്രസിഡൻ്റ് എൻ.സി. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. മറവന്‍തുരുത്ത് പഞ്ചായത്തിലെ 12-ാം വാർഡിൽ 115-ാം നമ്പർ അംഗനവാടിയിൽ നടത്തിയ ശിശുദിന ആഘോഷ പരിപാടി വാർഡ് മെമ്പർ പോൾ തോമസ് ഉദ്ഘാടനം ചെയ്തു.വർക്കർ അൽഫോൻസാ പി. ജെ, ഹെൽപ്പർ വിജയകുമാരി.ബി എന്നിവർ നേതൃത്വം നൽകി. തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗഷനിൽ നടത്തിയ നെഹ്റു അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ശശിധരൻ വാളവേലിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ. ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News