Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 19:44 IST
Share News :
ചെറുതോണി: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി വന്‍ക്രമക്കേട് നടത്തി പണം തട്ടിയതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി കഞ്ഞിക്കുഴി യൂണിറ്റ് സ്ഥലം വാങ്ങി നിര്‍മിച്ച കുളത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തി വ്യാജ രേഖകളുണ്ടാക്കി ഉദേ്യാഗസ്ഥരുടെ അറിവോടെ ബില്ലെഴുതി തുക കൈപ്പറ്റുകയായിരുന്നു. 2016 ലാണ് 28000 രൂപ മുടക്കി ഏകോപന സമിതി സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കുളം നിര്‍മിച്ച് മോട്ടോര്‍ സ്ഥാപിച്ച് സംഘടനയുടെ ഓഫീസിലേക്ക് വെള്ളമെടുക്കുകയായിരുന്നു. എന്നാല്‍ 2024 മാര്‍ച്ചില്‍ ഈ കുളം തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി ഉദേ്യാഗസ്ഥരുടെ അറിവോടെസ്വകാര്യ വ്യക്തിക്ക് പണം നല്‍കുകയായിരുന്നു. തൊഴിലുറപ്പ് വിഭാഗത്തിലെ ഉദേ്യാഗസ്ഥരുടെ ബന്ധുവിനാണ് ചെക്ക് നല്‍കിയത്. 2016-ല്‍ സ്വകാര്യ സംഘടന പണിതകുളത്തിനു 2024 ലാണ് അനധികൃതമായി തുക മാറിയത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അനേ്വഷണമാരംഭിച്ചു. അനധികൃതമായി പണം കൈപ്പറ്റിയവര്‍ പഞ്ചായത്തില്‍ ഇതു സംബന്ധിച്ചുള്ള രേഖകള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ്് വക്കച്ചന്‍ വയലില്‍ പറഞ്ഞു. പരാതിയില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനേ്വഷണം ആരംഭിച്ചു. ബന്ധപ്പെട്ട രേഖകളുമായി പരാതിക്കാരോട് ഇന്ന് രാവിലെ 11 ന് കുളം നിര്‍മ്മിച്ച സ്ഥലത്തെത്താന്‍ അവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ഓബുഡ്‌സ്മാന് നാട്ടുകാര്‍ പരാതിനല്‍കിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.