Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈത്തില്‍ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ടവരില്‍ മലപ്പുറം കൂട്ടായി സ്വദേശിയും.

13 Jun 2024 11:52 IST

Jithu Vijay

Share News :

മലപ്പുറം : കുവൈത്തില്‍ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ടവരില്‍ മലപ്പുറം കൂട്ടായി സ്വദേശിയും. കോത പറമ്പിന് പടിഞ്ഞാറ് പരേതനായ കുപ്പന്റെ പുരക്കല്‍ ഹംസയുടെ മകൻ നൂഹ് (42) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നൂഹ് കുവൈത്തിലേക്ക് മടങ്ങിയത്. രണ്ട് സഹോദരങ്ങള്‍ കുവൈത്തിലുണ്ട്. ഇവർ നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയാണ് നൂഹിനെ തിരിച്ചറിഞ്ഞത്.


കഴിഞ്ഞ ആറ് വർഷമായി പ്രവാസിയാണ് കൂട്ടായി സ്വദേശി നൂഹ്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്ന് വിവരം ലഭിച്ചത് മുതല്‍ ബന്ധുക്കള്‍ ആധിയിലായിരുന്നു. മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് സഹോദരങ്ങള്‍ ദുരന്ത പ്രദേശത്തെത്തി അന്വേഷണം നടത്തിയേപ്പോൾ ആണ് മരണ വിവരം സ്ഥിതീകരിച്ചത്.


Follow us on :

More in Related News