Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധർണയുടെ സമയത്ത് റോഡ് അടച്ചുപൂട്ടിയത് ധിക്കാരം

04 Apr 2024 12:14 IST

MUKUNDAN

Share News :

മന്നലാംകുന്ന്:ദേശീയപാതയിലെ മന്നലാംകുന്നിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ ധർണ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പി.ഡബ്ല്യു.ഡി റോഡ് അടച്ചുപൂട്ടിയത് ധിക്കാരമാണെന്ന് സർവ്വകക്ഷി കൂട്ടായ്മ ആരോപിച്ചു.അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടന്നുവരുന്ന സമരങ്ങളുടെ ഭാഗമായാണ് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ധർണ സംഘടിപ്പിച്ചത്.സമര രംഗത്തുള്ള മുഴുവൻ പേരും ധർണ്ണയിലായിരിക്കുന്ന സമയം ഉപയോഗപ്പെടുത്തിയാണ് റോഡ് അടച്ചുപൂട്ടിയത്.ഇതിനുമുമ്പ് രണ്ട് തവണ അടച്ചുപൂട്ടാൻ ശ്രമിച്ചതും നിർമ്മാണം നടത്തിയതുമെല്ലാം അർദ്ധരാത്രി സമയം ഉപയോഗപെടുത്തിയാണ്.നടക്കാത്ത നിർമ്മാണം നടത്തി എന്ന് പറഞ്ഞ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച ദേശീയപാത അതോറിറ്റി കോടതിയിൽ കൊടുത്ത റിപ്പോർട്ട് സാധൂകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ബദൽ യാത്രാ സംവിധാനം ഒരുക്കാതെ നിലവിലെ റോഡുകൾ അടച്ചുപൂട്ടരുതെന്നിരിക്കെ ഇപ്പോൾ ചെയ്തിട്ടുള്ളത് ധിക്കാരമാണ്.ഇതുമൂലം ഇതുവഴി പോകുന്ന ബസുകൾക്ക് തിരിഞ്ഞ് പോകാൻ കഴിയാതെ തിരിച്ചുപോകേണ്ട സ്ഥിതിയും വലിയ ഗതാഗത കുരുക്കുമാണ് ഇവിടെ ഉള്ളത്.ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സർവ്വകക്ഷി കൂട്ടായ്മ ഭാരവാഹികളായ ചെയർമാൻ പി.കെ.ഹസ്സൻ,കൺവീനർ പി.എ.നസീർ,പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്നലാംകുന്ന്,എ.എം.അ ലാവുദ്ദീൻ,വി.സലാം,യഹിയ മന്നലാംകുന്ന്,എം.കമാൽ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Follow us on :

More in Related News