Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 10:48 IST
Share News :
കെ കെ കൃഷ്ണൻകുട്ടി രക്തസാക്ഷിത്വ ദിനാചരണം
പറവൂർ: സിപിഎം കരുമാല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കെ കൃഷ്ണൻകുട്ടിയുടെ 44-ാമത് രക്തസാക്ഷിത്വ ദിനാചരണം നടത്തി.
രാവിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള കൊടിമര, പതാക, ഛായാചിത്ര ജാഥകൾ തട്ടാംപടിയിൽ സംഗമിച്ചു. ജില്ല സെക്രട്ടറിയേറ്റംഗം ജോൺ ഫെർണാണ്ടസ് അനുസ്മരണ പ്രഭാഷണം നടത്തി. കളമശ്ശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ല കമ്മിറ്റിയംഗം എം കെ ബാബു, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു, ടി പി ഷാജി എന്നിവർ സംസാരിച്ചു. വൈകീട്ട് തട്ടാംപടിയിൽ നിന്നാരംഭിച്ച പ്രകടനം മനക്കപ്പടി എസ്എൻഡിപി ഹാളിൽ സമാപിച്ചു. ജില്ല സെക്രട്ടറി സി എൻ മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീലത ലാലു അധ്യക്ഷയായി. കെ ബി വർഗീസ്, എം കെ ബാബു, വി പി ഡെന്നി, പി കെ അബ്ദുൾ ഷുക്കൂർ, ടി പി ഷാജി, വി എൻ സുനിൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.