Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടണം കവലയിൽ അടിപ്പാത; ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി

30 Oct 2024 11:07 IST

Anvar Kaitharam

Share News :

പട്ടണം കവലയിൽ അടിപ്പാത; ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകി


പറവൂർ: നിർമാണം നടക്കുന്ന ദേശീയപാത 66 പട്ടണം കവലയിൽ അടിപ്പാതക്കുള്ള സാധ്യതകൾ തേടി ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സെക്രട്ടറിയേറ്റിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായി കൂടിക്കാഴ്‌ച നടത്തി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പരാതികളും ജനങ്ങളുടെ ആവശ്യങ്ങളും ചർച്ച ചെയ്യാനായി അടുത്ത ദിവസം ഉന്നതതല യോഗം ചേരുന്നുണ്ട്. അതിന് മുന്നോടിയായാണ് ജനപ്രതിനിധികൾ ചീഫ് സെക്രട്ടറിയെ കണ്ട് നിവേദനം സമർപ്പിച്ചത്.

ആയിരക്കണക്കിന് മനുഷ്യരുടെ സുഗമമായ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് ഭരണസമിതി കൈക്കൊളളുമെന്നും പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ പറഞ്ഞു.

വാസന്തി പുഷ്പൻ, ലൈബി സാജു, എം എ സുധീഷ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Follow us on :

More in Related News