Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 19:09 IST
Share News :
വൈക്കം: വൈക്കത്തെ വഴിയോര കച്ചവട തൊഴിലാളി സമരം നിരാലംബരായ തൊഴിലാളികളുടെ ജീവിത സമരമാണെന്നും അവരെ നിയമത്തിന്റെ ഉള്ളില്‍നിന്ന് സഹായിക്കുന്നതിനാണ് നഗരസഭ തയ്യാറാകേണ്ടതെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. ഇവര്‍ക്ക് അനുകൂലമായി കേന്ദ്ര-സംസ്ഥാന നിയമങ്ങളും കോടതി വിധികളുമുണ്ടെന്നും,പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയും ഗതാഗത സൗകര്യം സുഗമമാക്കിയും വഴിയോര കച്ചവട തൊഴിലാളി നിയമം നടപ്പിലാക്കാന്‍ നഗരസഭ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇണ്ടംതുരുത്തി മനയില്‍ ചേര്‍ന്ന വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തകയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോലീസിനെ ഉപയോഗിച്ച് തൊഴില്‍ പ്രശ്‌നത്തെ നേരിടുന്നത് കാടത്തമാണെന്നും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവിടെ പോലീസ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബം പുലര്‍ത്തുന്നതിനുവേണ്ടി മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കാന്‍ തൊഴിലാളികളെ അനുവദിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് എഐടിയുസി നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐടിയുസി മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ സന്തോഷ് കുമാര്‍, കെ. അജിത്ത്, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, സാബു പി മണലൊടി, സി.കെ ആശ എംഎല്‍എ, പി. സുഗതന്‍, ഡി രഞ്ജിത് കുമാര്‍, എന്‍ അനില്‍ ബിശ്വാസ്, ഡി ബാബു, കെ.ഡി വിശ്വനാഥന്‍, ബിജു കണ്ണേഴത്ത്, കെ.എ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വഴിയോര കച്ചവടക്കാരെ അന്യായമായി ഒഴിപ്പിക്കുന്ന നഗരസഭ അധികാരികളുടെ നടപടിക്കെതിരെ വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ 29ന് നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തുന്നതിന് പ്രവർത്തകയോഗം തീരുമാനിച്ചു. രാവിലെ 10ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.