Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതിവാര്‍ഷികം

13 Jun 2024 08:09 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതിവാര്‍ഷികം


കൊടകര: കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതിയുടെ 25-മത് വാര്‍ഷിക പൊതുയോഗവും വില വ്യത്യാസ വിതരണവും (ബോണസ്) കോടാലിയിലെ സമിതി ഓഫിസ് അങ്കണത്തില്‍ സംഘടി്പ്പിച്ചു. കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയതു. സമിതി പ്രസിഡന്റ് സി.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്വാശ്രയ ചന്തയില്‍ പത്തുലക്ഷത്തിലധികം രൂപ വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ എത്തിച്ച കര്‍ഷകരെ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്തും മികച്ച കര്‍ഷകരെ ആദരിക്കല്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍ര് അശ്വതി വിബിയും നിര്‍വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുവിതരണം പഞ്ചായത്ത് അംഗം കെ.എസ്.സൂരജും സമിതിയുടെ മുന്‍കാല പ്രസിഡന്റുമാരെ ആദരിക്കല്‍ വി.എഫ്.പി.സി.കെ ജില്ല മാനേജര്‍ എ.എ.അംജയും നിര്‍വഹിച്ചു. മറ്റത്തൂര്‍ കൃഷി ഓഫിസര്‍ ദിവ്യ, സമിതി വൈസ് പ്രസിഡന്റ് വി.വി.പ്രദീപ്, സെക്രട്ടറി സി.സി.അജിത, ട്രഷര്‍ ടി.എം.സത്യന്‍, പി.കെ.സുബ്രഹ്മണ്യന്‍, എസ്.സ്വപ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News