Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും

07 Aug 2024 20:10 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: വയനാട് ദുരിതബാധിതർക്ക് സഹായമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ 1,01,111 രൂപ നൽകി. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും മാനേജ്‌മെൻറും സമാഹരിച്ച തുക സ്‌കൂൾ പ്രതിനിധികൾ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറി. തുക സമാഹരിച്ച സ്‌കൂൾ പി.ടി.എ.യെയും അധ്യാപകരെയും വിദ്യാർഥികളെയും കലക്ടർ അഭിനന്ദിച്ചു.

പി.ടി.എ. പ്രസിഡന്റ് സി.കെ. രാജേഷ് കുമാർ, അധ്യാപകൻ പി.എസ്. ദിലീപ് കുമാർ, എസ്.എം.സി. ചെയർമാൻ പി. സന്തോഷ് കുമാർ, പി.ടി. എ വൈസ് പ്രസിഡന്റ് ടി.എസ്. അജിത്ത് കുമാർ, അംഗങ്ങളായ എം.എസ്. ഉണ്ണികൃഷ്ണൻ, രാഖി രാഘവൻ, എ.എം. മനോജ് എന്നിവർ

സന്നിഹിതരായിരുന്നു.

Follow us on :

More in Related News