Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 10:09 IST
Share News :
കൊല്ലം: മഴക്കാലത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ തടസരഹിത വൈദ്യുതിവിതരണം ഉറപ്പാക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ നടപടിക്രമങ്ങളുടെ തുടക്കമെന്ന നിലയ്ക്ക് അപകടകരമെന്ന് കണ്ടെത്തിയ മരച്ചില്ലകള്‍ മുറിച്ച് മാറ്റിയെന്ന് വ്യക്തമാക്കി. സ്വകാര്യവ്യക്തികളുടെ ഭൂമിയിലുള്ളവ ഉള്‍പ്പടെ ശേഷിക്കുന്നവ നീക്കം ചെയ്യുന്നതിന് കര്‍ശന നിര്‍ദേശവും നല്‍കി.
വൈദ്യുതി പോസ്റ്റുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകള്‍ നീക്കം ചെയ്യും .കെ.എസ്.ഇ.ബി യുടെ അനുവാദം ഇല്ലാതെ വൈദ്യുതി പോസ്റ്റുകള്‍ വഴി കേബിള്‍ കണക്ഷന്‍ നല്‍കി വരുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് നീക്കം ചെയ്യല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചു. ഉത്സവങ്ങളില്‍ ഉപയോഗിക്കുന്ന നിശ്ചലചമയങ്ങള്‍ വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കാന്‍ ഉയര ക്രമീകരണം ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
എ.ഡി.എം സി.എസ്. അനില്‍, വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Follow us on :
More in Related News
Please select your location.