Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയൻ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

19 Jun 2024 20:09 IST

santhosh sharma.v

Share News :

വൈക്കം: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്ന് മാസം പിന്നിടാറായിട്ടും തൊഴിലുറപ്പ് ജോലികൾ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) വൈക്കം-തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി പണി ചെയ്ത കൃഷിഭൂമിയില്‍ ഇനി പണി ഏറ്റെടുക്കാന്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശമാണ് പ്രതിസന്ധിക്ക് കാരണമെന്നും, തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിച്ചു. അശാസ്ത്രീയ ഓഡിറ്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്നും വേതനം 600 രൂപയായി വര്‍ധിപ്പിക്കുയും തൊഴില്‍ ദിനങ്ങള്‍ 200 ആക്കി ഉയർത്തണമെന്നുമുള്ള വിവിധ ആവശ്യങ്ങളും തൊഴിലാളികള്‍ സമരത്തിൽ ഉന്നയിച്ചു.

എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്‌കുമാര്‍ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സാബു പി മണലൊടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെസീന ഷാജുദ്ദീന്‍, യൂണിയന്‍ വൈക്കം മണ്ഡലം സെക്രട്ടറി പി.ആര്‍ രജനി, സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, മുന്‍എംഎല്‍എ കെ. അജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, കെ.ഡി വിശ്വനാഥന്‍, പി.എസ് പുഷ്‌കരന്‍, കെ. വേണുഗോപാല്‍, പി.ഡി സാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീജി ഷാജി, പി. പ്രീതി എന്നിവര്‍ പ്രസംഗിച്ചു. നാനാടത്തള്ള എഐടിയുസി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിക്ഷേധ മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.

Follow us on :

More in Related News