Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിൽ ഓണസദ്യക്ക് വിഭവങ്ങൾ ഒരുക്കിയത് വിദ്യാർത്ഥികൾ സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറികൾ .

13 Sep 2024 19:29 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിലെ ഈ വർഷത്തെ ഓണസദ്യക്ക് വിഭവങ്ങൾ ഒരുക്കിയത്

വിദ്യാർത്ഥികൾ സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറികളാണ് ഉപയോഗിച്ചത്. വിദ്യാർത്ഥികൾ അഞ്ചുസെന്റ് സ്ഥലത്ത് ഒരുക്കിയ പച്ചക്കറി തോട്ടത്തിലെ പച്ചക്കറികളും, അധ്യാപകരുടെയും കൃഷിവകുപ്പിന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് വീട്ടിൽ കൃഷി ചെയ്ത് ഉത്പാദിപ്പിച്ച പച്ചക്കറികളും ഉപയോഗിച്ചാണ് ഓണസദ്യ ഒരുക്കിയത്. വിദ്യാർത്ഥികളും മാതാപിതാക്കളും പച്ചക്കറികൾ സ്‌കൂളിലെത്തിച്ചപ്പോൾ ഉച്ചഭക്ഷണ പദ്ധതിയുടെ ചാർജ് വഹിക്കുന്ന അധ്യാപിക സിനി ടി ജോസ്, പാചക തൊഴിലാളി ബിന്ദു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രധാന അധ്യാപിക സുജാ മേരി തോമസിന്റെ അധ്യക്ഷതയിൽ, ചേർന്ന യോഗത്തിൽ കടുത്തുരുത്തി കൃഷി ഓഫീസർ സി സിദ്ധാർദ്ധ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസി എലിസബത്ത്, സ്കൂൾ പ്രസിഡൻ്റ് എബി കുന്നശ്ശേരി എന്നിവർ ആശംസകൾ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി വിദ്യാർത്ഥികൾ തന്നെ മുൻകൈയെടുത്ത് സ്കൂ‌ളിലെ അധ്യാപകരുടെയും കടുത്തുരുത്തി കൃഷി ഓഫീസിന്റെയും നിർദ്ദേശത്തോട് കൂടി സ്‌കൂളിലെ കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിലും വിദ്യാർത്ഥികൾക്ക് വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കി വരികയാണ്. വീട്ടിലും സ്കൂളിലുമായി വിളയിച്ചെടുത്ത പച്ചക്കറികൾ ഉപയോഗിച്ചുകൊണ്ടാണ് ഓണസദ്യ ഒരുക്കിയത്. സ്കൂളിലെ അധ്യാപകരായ മാത്യു ഫിലിപ്പ്, പിങ്കി ജോയ് ജിനോ തോമസ് എന്നിവരും പച്ചക്കറി കൃഷിക്ക് പ്രോത്സാഹനവുമായിഒപ്പമുണ്ട്.




Follow us on :

More in Related News