Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ടാണശ്ശേരി പഞ്ചായത്തിലെ പാരീസ് ആശാരിപ്പടി റോഡ് തകർന്ന് ചെളിക്കുണ്ടായി

23 Jun 2024 20:23 IST

MUKUNDAN

Share News :

ഗുരുവായൂർ:കണ്ടാണശ്ശേരി പഞ്ചായത്തിലെ പാരീസ് റോഡ് മുതൽ ആശാരിപ്പടി വരെയുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായി.അനേകം സ്വകാര്യ ബസ്സുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്.ഈ റോഡിലെ വൻകുഴികൾ വാഹനങ്ങൾക്കും,യാത്രക്കാർക്കും അപകട ഭീഷണിയാകുന്നു.റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ മഴ പെയ്ത്,കുഴിയിൽ ചെളിവെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ വഴിയാത്രക്കാരുടെയും,വിദ്യാർത്ഥികളുടെയും ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവാകുന്നു.രണ്ട് സ്കൂളുകൾ,കരിയന്നൂർ ക്ഷേത്രം,ചരിത്ര പ്രസിദ്ധമായ ചൊവ്വല്ലൂർ ശിവക്ഷേത്രം,ജുമാ മസ്ജിദിലേക്കുള്ള പ്രധാന റോഡും,ചൊവ്വല്ലൂർപടി,കണ്ടാണശ്ശേരി ഭാഗത്തുള്ളവർക്ക് കുന്നംകുളത്തേക്ക് പോകാൻ എളുപ്പ റോഡാണിത്.ഇനിയും ഒട്ടും വൈകിക്കാതെ അടിയന്തിരമായി ബന്ധപ്പെട്ട അധികൃതർ തകർന്ന് പൊളിഞ്ഞ ഈ റോഡിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

Follow us on :

More in Related News