Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നാറില്‍ വീണ്ടും ജനവാസ മേഖലയില്‍ ഭീതി പരത്തി പടയപ്പ

30 Jan 2025 16:51 IST

ജേർണലിസ്റ്റ്

Share News :



മൂന്നാര്‍: വേനല്‍ കനത്തതോടെ മൂന്നാര്‍ മേഖലയില്‍ വന്യജീവികള്‍ കൂടുതലായി കാടിറങ്ങുകയാണ്. കാട്ടാന ശല്യമാണ് അതിരൂക്ഷം. ദിവസവും ജനവാസ മേഖലകളില്‍ കാട്ടാനകളെത്തി ഭീതി പരത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. മൂന്നാര്‍ നല്ലതണ്ണി ഐ.ടി.ഡിക്ക് സമീപമുള്ള വീടുകള്‍ക്കരികിലാണ് ഒടുവില്‍ കാട്ടാനയിറങ്ങിയത്. പുലര്‍ച്ചെ അഞ്ചോടെ എത്തിയ കാട്ടാന ഏറെ സമയം പ്രദേശവാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. പിന്നീട് വനം വകുപ്പ് എത്തി ആനയെ കാട്ടിലേക്ക് തുരുത്തി. പടയപ്പയടക്കമുള്ള ഒറ്റയാന്‍മാര്‍ ജനവാസ മേഖലക്കരികില്‍ നിന്നും പിന്‍വാങ്ങാത്ത സ്ഥിതിയുണ്ട്. രാപകല്‍ വ്യത്യാസമില്ലാതെ തൊഴിലാളി കുടുംബങ്ങള്‍ വന്യജീവികളെ ഭയന്ന് തോട്ടം തൊഴിലില്‍ ഏര്‍പ്പെടേണ്ട സാഹചര്യമുണ്ട്. കാട്ടാനകളെ ഭയന്ന് രാത്രികാലങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നു. വേനല്‍ കനക്കുന്നതോടെ കാട്ടാനയും പുലിയുമൊക്കെ കൂടുതലായി കാടിറങ്ങുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.


Follow us on :

More in Related News