Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2024 09:52 IST
Share News :
കോഴിക്കോട്: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടിയായി മിനി മാരത്തോൺ മത്സരം സംഘടിപ്പിച്ചു.
മേപ്പയൂർ പോലീസ് സ്റ്റേഷന് സമീപം വെച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ഒളിമ്പ്യൻ ജിൻസൺ ജോൺസൺ മാരത്തോണിന് ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി അൻപതോളം പോലീസുദ്യോഗസ്ഥർ പങ്കെടുത്ത മത്സരം 5 കിലോമീറ്റർ ദൂരമാണ് പിന്നിട്ടത്.
മാരത്തോൺ മത്സരത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷഫീർ ഒന്നാം സ്ഥാനവും, ഡിസ്ട്രിക്
ഹെഡ്ക്വാർട്ടറിലെ സിവിൽ പോലീസ് ഓഫീസർ ബേബി രണ്ടാം സമ്മാനവും,ടെലികമ്യൂണിക്കേഷൻ
വിഭാഗത്തിലെ സിവിൽ പോലീസ് ഓഫീസർ ശ്രീലേഷ് മൂന്നാം സമ്മാനവും നേടി.പരിപാടിക്ക് ആവേശം നൽകി കൊണ്ട് DHQവിലെ വനിത ഏ എസ് ഐ ജമീലയും പങ്കെടുത്തു .
ജില്ലാ സെക്രട്ടറി പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ രഞ്ജിഷ് സ്വാഗതവും കൺവീനർ റസാക്ക് നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറർ സി. ഗഫൂർ , സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.കെ.സുജിത്ത് , വൈസ് പ്രസിഡണ്ട് സുനിൽകുമാർ, പോലിസ് അസോസിയേഷൻ
ജില്ലാ പ്രസിഡണ്ട് എം. ഷനോജ് എന്നിവരും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.