Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2024 21:10 IST
Share News :
കോഴിക്കോട് : കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആൾ ഇന്ത്യ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (എ ഐ സി പി ഒ ) ജില്ലാ ചാപ്റ്റർ ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകീട്ട് 4 ന് വൈ എം സി എ ക്രോസ് റോഡ് , മറീന റസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്യും.
ദേശീയ പ്രസിഡന്റ് ഹരി ശങ്കർ ശുക്ല അധ്യക്ഷത വഹിക്കും.
കേരള സുവനീർ ബ്രോഷറും ദേശീയ കമ്മിറ്റിയുടെ ദിഗ് ദർശിക മാഗസിനും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്
പ്രകാശനം ചെയ്യും.
ജിലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്
ഉത്തര മേഖല ഐ ജി കെ സേതു രാമനും
ഉപഭോക്തൃ നിയമം സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് വി പി അബ്ദുൽ കരീം വിഷയവതരണവും നിർവ്വഹിക്കും.
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പി ആർ സുരേഷ് , അസി. ഗ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസ് ,ലീഗൽ മെട്രോളജി ജോയിൻ്റ് കൺട്രോളർ രാജേഷ് സാം, ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ സക്കീർ ഹുസൈൻ, ലീഗൽ അഡൈസർ ശ്യാം പത്മൻ , മലബാർ ചേംബർ പ്രസിഡന്റ് എം എ മെഹബൂബ് , കാലിക്കറ്റ് ചോബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വിനീഷ് വിദ്യാധരൻ , സംസ്ഥാന ജനറൽ സെക്രട്ടറി ആർ ജയന്ത് കുമാർ സ്വാഗതവും
ജില്ലാ പ്രസിഡന്റ് പി ബാബു കെൻസ നന്ദിയും പറയും.
പി ബാബു കെൻസ
( ജില്ലാ പ്രസിഡന്റ് ),
എം മുജീബ് റഹ്മാൻ (ജില്ലാ സെക്രട്ടറി),
അബ്ദുൽ മജീദ് (വൈസ് പ്രസിഡന്റ്),പ്രൊഫ. വർഗീസ് മാത്യു ( ജോയിന്റ് സെക്രട്ടറി) , ടി ലതീഷ് ( ട്രഷറർ ) ,അഡ്വ ശ്യം പത്മൻ ( ലീഗൽ അഡ്വൈസർ )
എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേൽക്കും.
കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ദേശീയ പ്രസിഡൻ്റ്
ഹരിശങ്കർ ശുക്ല ,സംസ്ഥാന പ്രസിഡന്റ് വി പി അബ്ദുൽ കരീം ,
സംസ്ഥാന ജനറൽ സെക്രട്ടറി ആർ ജയന്ത് കുമാർ,ജില്ലാ സെക്രട്ടറി എം മുജീബ് റഹ്മാൻ, ജില്ലാ പ്രസിഡന്റ്
പി ബാബു കെൻസ ,ട്രഷറർ ടി ലതീഷ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.