Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 21:44 IST
Share News :
പുന്നയൂർക്കുളം:മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപക പിതാവ് പരിശുദ്ധ കാട്ടുമങ്ങാട്ട് അബ്രഹാം മാർ കൂറിലോസ് വലിയ ഭാവയുടെ 222-മത് ഓർമ്മ പെരുന്നാൾ സഭയുടെ തീർത്ഥാടന കേന്ദ്രമായ തൊഴിയൂർ സെന്റ് ജോർജ് ഭദ്രാസന ഇടവക ദേവാലയത്തിൽ ആഘോഷിച്ചു.പ്രഭാത നമസ്കാരവും,8.30-ന് വിശുദ്ധ ഒമ്പതിന്മേൽ കുർബ്ബാനയും നടത്തി.സഭ പരമാധ്യക്ഷൻ മാർ ബസ്സേലിയോസ് മെത്രാപ്പോലിത്ത കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.ഫാ.വർഗീസ് കൂത്തൂർ,ഫാ.വർഗീസ് വാഴപ്പിള്ളി,ഫാ.പ്രിൻസ് ഐ കോലാടി,ഫാ.ഗീവർഗീസ് ചെമ്മണൂർ,ഫാ.മൈക്കിൽ ഗീവർഗീസ്,ഫാ.സ്‌കറിയ ചീരൻ,ഫാ.അപ്രേം അന്തിക്കാട്,ഫാ.ബെന്ന്യാമിൻ ചിറ്റിലപിള്ളി,ഡീക്കൻ സ്റ്റെഫാനോ പുലിക്കോട്ടിൽ എന്നിവർ സഹകാർമ്മികമാരായി.തുടർന്ന് പ്രദക്ഷിണവും നടത്തി.പള്ളിയിൽ നിന്നാരംഭിച്ച പ്രദക്ഷിണം അഞ്ഞൂറ് സെൻ്റർ പള്ളിയിൽ സമാപിച്ചു.കബറിങ്കൽ ധൂപ പ്രാർത്ഥനയും,ആശീർവാദവും കൈമുത്തും ഉണ്ടായിരുന്നു.ഭക്തജനങ്ങൾക്കായി സമൂഹ സദ്യയും ഉണ്ടായിരുന്നു.5000 ത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.ചെയർമാനും,ഇടവക വികാരിയുമായ ഫാദർ തോമസ് കുരിയൻ,ഇടവക സെക്രട്ടറിയും ജനറൽ കൺവീനറുമായ വിവേക് വടക്കൻ, ഇടവക ട്രഷറർ റെജി കുണ്ടുകുളങ്ങര,അൽമായ ട്രസ്റ്റി ഗീവർ മാണി,സഭ സെക്രട്ടറി ബിനോയ് പി.മാത്യു തുടങ്ങിയവർ നേതൃത്വം വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.