Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം തിരൂരങ്ങാടിയിൽ കാലവർഷം കലിതുള്ളിയപ്പോൾ ഭീതിയിലായ കുടുംബങ്ങൾക്ക് രക്ഷകരായി മാറി എസ്.ഡി.പി.ഐ യും, സന്നദ്ധ സംഘടനകളും

28 Jul 2024 10:40 IST

Jithu Vijay

Share News :



തിരൂരങ്ങാടി : കാലവർഷ കുത്തൊഴുക്കിൽ പുഴ നിറഞ്ഞ് ഒഴുകിയപ്പോൾ ഇടിഞ്ഞ് വീണ കരഭാഗത്ത് ഭീതിയിലായ കുടുംബങ്ങളുടെ രക്ഷക്കെത്തിയത് എസ്.ഡി.പി.ഐയും സന്നദ്ധ സംഘടനകളും. തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ പനമ്പുഴ വെള്ളിനിക്കാട് പ്രദേശത്താണ് ഭീതിയിലായ വീട്ടുകാരുടെ രക്ഷക്ക് ജനകീയമായി രംഗത്തിറങ്ങിയത് .


കാലവർഷത്തെ തുടർന്ന് ഒന്നര മാസം മുന്നെ കരഭാഗം കുറെശ്ശെ തകരുകയും, ഇപ്പോൾ വീടുകൾ പുഴയിലേക്ക് പതിക്കുന്ന ഘട്ടത്തിലുമായ സ്ഥിതിയെ കുറിച്ച് എൻ ലൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

തങ്ങളുടെ ദയനീയസ്ഥിതി തിരിച്ചറിഞ്ഞ് രക്ഷക്കെത്താൻ അധികാരികൾ തുനിഞ്ഞിരുന്നില്ല. പലരും സന്ദർശിച്ച് ആശ്വാസിപ്പിച്ച് കടന്ന് പോയതല്ലാതെ പരിഹാരം കണ്ടിരുന്നില്ല.


ഒരാഴ്ച മുന്നെ എസ്.ഡി പി.ഐ ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും താൽക്കാലിക രക്ഷക്കാവശ്യമായ സംവിധാനം ഒരുക്കാൻ പ്രവർത്തകർ സജ്ജമാണെന്ന് അറിയിച്ചിരുന്നെങ്കിലും, ഫണ്ടും മറ്റും നൽകി ദിവസങ്ങൾക്കകം പരിഹാരം കാണാമെന്ന മുൻസിപ്പൽ ഭരണകക്ഷി നേതാക്കളുടെ ഉറപ്പിൽ താൽക്കാലിക ബണ്ട് നിർമ്മിക്കാനുള്ള പ്രവർത്തനം നിലക്കുകയായിരുന്നു.

ഒന്നരമാസമായിട്ടും തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാത്തതിനെതുടർന്ന് വീണ്ടും വീട്ടുകാർ എസ്.ഡി.പി.ഐ പ്രവർത്തകരെ ബന്ധപെടുകയായിരുന്നു.


തിരൂരങ്ങാടി യൂണിറ്റി ട്രസ്റ്റ് പ്രവർത്തകരും, ടി.എസ്.എ ഫുട്ബോൾ കമ്മിറ്റിയും നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ സ്പോൺസർ ചെയ്തതോടെ നാടിൻ്റെ വികസനത്തിനും ദുരിതത്തിനും പുറം തിരിഞ്ഞ് നിൽക്കുന്ന അധികാരികൾക്കെതിരെയുള്ള ജനകീയ പ്രതിഷേധമായി ജന സേവനത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ എസ്. ഡി പി ഐ വളണ്ടിയർ സംഘവും, മറ്റും വിവിധ പ്രവർത്തനങ്ങൾക്ക് ഉത്സവച്ചായയിൽ തുടക്കം കുറിച്ചു.

എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് അൻവർ പഴഞ്ഞ് പ്രവർത്തി ഉദ്ഘാടനം ചെയ്തു.


നാടിൻ്റെ ദുരിതങ്ങൾക്ക് നേരെ പുറം തിരിഞ്ഞ് നിൽക്കുന്ന അധികരികൾക്കെതിരെയുള്ളതാക്കിത് കൂടിയാണ് ജനകീയ നിർമ്മാണ പ്രവർത്തിയിലൂടെ തെളിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ഷരിഖാൻ മാസ്റ്റർ, ജില്ല എസ്.ഡി.പി.ഐ വളണ്ടിയർ കോഡിനേറ്റർ ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ജാഫർ, സെക്രട്ടറി ഉസ്മാൻ ഹാജി, എന്നിവർ സംസാരിച്ചു. ടി.എസ് എ ഭാരവാഹികളായ അരിമ്പ്ര സുബൈർ, യൂണിറ്റി ട്രസ്റ്റ് ഭാരവാഹികളായ മനരിക്കൽ അമർ , മുനീർ, മാക്ക് സവൻ കൂട്ടായ്മ പ്രവർത്തകർ, എസ്.ഡി പി.ഐ മുൻസിപ്പൽ ഭാരവാഹികളായ ഹബീബ്, മുഹമ്മദലി, സിദ്ധീഖ്, സലാം കളത്തിങ്ങൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News