Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസിക്ഷേമ നിധി ബോർഡ് ചെയർമാൻ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ്

09 Oct 2024 21:25 IST

MUKUNDAN

Share News :

ഗുരുവായൂർ:പ്രവാസിക്ഷേമ നിധി ബോർഡ് ചെയർമാൻ നിലവിൽ പ്രവാസിയായിരിക്കണമെന്ന നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ പിൻവലിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.പ്രധാനമായും തിരികെ വന്നവരുടെ ക്ഷേമം ലക്ഷ്യമാക്കി രുപീകരിച്ച ക്ഷേമ ബോർഡിന് മുഴുവൻ സമയ ചെയർമാൻ അനിവാര്യമാണ്.നിരന്തരം യോഗങ്ങൾ കൂടേണ്ട ബോർഡിന്,വിദേശത്തുള്ള ചെയർമാൻ അപ്രായോഗികമാണ്.നോർക്കക്ക് സമാനമായി,ചില വിദേശ മുതലാളിമാർക്ക് ചെയർമാൻ സ്ഥാനം അടിയറ വെക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും കാലാവധി പൂർത്തിയാക്കിയ എല്ലാ ക്ഷേമനിധിയംഗങ്ങൾക്കും താമസംവിനാ പെൻഷൻ നൽകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡൻ്റ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ സലീം പള്ളിവിള,ബദറുദ്ദീൻ ഗുരുവായൂർ, അയൂബ്ഖാൻ,സോമശേഖരൻ നായർ,സലാം സിത്താര,ഷംസുദ്ദീൻ ചാരുംമൂട്,സിദ്ധാർത്ഥൻ ആശാൻ,അഷറഫ് വടക്കേവിള,ലിസിഎലിസബത്ത്,സുരേഷ്കുമാർ,മുഹമ്മദ് കാപ്പാട്,ഡോ.റഷീദ് മഞ്ഞപ്പാറ,ചന്ദ്രിക,ശ്രീനിവാസ് അമരമ്പലം,പ്രവീൺ ആൻ്റണി കൈതാരത്ത്,ബിജു മലയിൽ,ഹസൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. 

Follow us on :

More in Related News