Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2025 14:06 IST
Share News :
വൈക്കം: ലോക ജലദിനത്തിൽ
വൈക്കം സ്വദേശിയായ ഒൻപതുകാരി
വേമ്പനാട്ട് കായൽ ഇരുകൈകളും ബന്ധിച്ച് നീന്തിക്കയറി ചരിത്രനേട്ടം കൈവരിച്ചു. പുളിഞ്ചുവട് പരുത്തുമുടി നെടുവേലിമഠത്തിപറമ്പ് വീട്ടിൽ സുമിഷ് , രാഖി ദമ്പതികളുടെ മകൾ വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയായ എസ്. സൂര്യഗായത്രിയാണ് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ദൈർഘ്യമേറിയ 11 കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തിക്കടന്ന് ചരിത്രനേട്ടം കൈവരിച്ചത്. ഒരുമണിക്കൂർ അൻപത്തൊന്നു മിനിറ്റ് കൊണ്ട് വൈക്കം ബീച്ചിൽ നീന്തിക്കയറിയ സൂര്യഗായത്രിയെ ബാൻ്റ് സെറ്റിൻ്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ സ്വീകരിച്ചത്.നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഉദ്ഘടനം ചെയ്തു. കൈകളുടെ ബന്ധനം സി.കെ ആശ എംഎൽഎ അഴിച്ചുമാറ്റി.ബി. ഹരികുമാർ നഗരസഭ കൗൺസിലർ ബിന്ദു ഷാജി,ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ്, വൈക്കംഫയർ സ്റ്റേഷൻ ഓഫീസർ കെ. എസ് ബിജു, ലിസ്യൂസ് സ്കൂൾ പ്രിൻസിപ്പൾ ഷൈനി അനിമോൻ, ശിവദാസ് നാരായണൻ, പ്രോഗ്രാം കോഡിനേറ്റർ ശിഹാബ് കെ സൈനു തുടങ്ങിയവർ പ്രസംഗിച്ചു.
നീന്തൽ പരിശീലകൻ കൈനകേരി വില്യം പുരുഷോത്തമൻ, വി. എം രാജേഷ് എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ഇതിനായി ആറുമാസത്തെ കഠിന പരിശീലനം പൂർത്തിയാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.