Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2024 11:18 IST
Share News :
മലപ്പുറം : ജല്‍ജീവന്‍ മിഷൻ പദ്ധതിക്ക് വേണ്ടി കീറിയ റോഡ് പൂർവസ്ഥിതിയിൽ ടാർ വർക്ക് ചെയ്യാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നു. പറമ്പിൽ പീടിക - കൊടശേരിപൊറ്റ റോഡിലാണ് വാഹനയാത്രയ്ക്ക് പ്രയാസം അനുഭവിക്കുന്നത്.
കൊടശ്ശേരി പൊറ്റ ഇറക്കത്തിൽ കുടിവെള്ള പൈപ്പിന് വേണ്ടി കീറിയ ചാലുകളിൽ മണ്ണ് നിറച്ച ചാക്കുകൾ കൊണ്ട് കരാറുകാരൻ തൽക്കാലത്തേക്ക് നടത്തിയമുഖം മിനുക്കൽ ശക്തമായ മഴയിൽ ഒലിച്ചു പോയതിനാൽ
വീതി കുറഞ്ഞ റോഡിൽ രണ്ടു വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ, ആഴമുള്ള കിടങ്ങുകളിൽ നിന്നും ഒലിച്ചിറങ്ങിയ മണ്ണ് റോഡിൽ പരന്നൊഴുകിയത് കാരണം
മിക്ക ദിവസങ്ങളിലും ഇരുചക്രവാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടങ്ങൾ സംഭവിക്കുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പ് പുതുക്കിപ്പണിത ചാലിയിൽ ഓവു പാലത്തിന്റെ ഇരുവശത്തും റോഡ് പൊട്ടിപ്പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ടതിനാൽ പാലത്തിന് ബലക്ഷയം സംഭവിക്കാൻ വരെ സാധ്യതയുണ്ടിപ്പോൾ. പറമ്പിൽ പീടിക - മാർക്കറ്റ് റോഡ് വഴി കൊല്ലംചിന ഭാഗത്തേക്ക് ദിവസവും കടന്നു പോകുന്ന നൂറ് കണക്കിന് യാത്രക്കാരാണ് ഈ റോഡിന്റെ അറ്റ കുറ്റപ്പണി നടത്താത്തത് മൂലം ദുരിതത്തിലാവുന്നത്.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Follow us on :
Tags:
More in Related News
Please select your location.