Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി കുടുoബാരോഗ്യ കേന്ദ്രത്തിലേക്ക് എൽ ഡി എഫ് ബഹുജന മാർച്ച് നടത്തി പോലീസ്സ് തടഞ്ഞു.

12 Apr 2024 13:47 IST

UNNICHEKKU .M

Share News :


മുക്കം:  കാരശ്ശേരി കുടുംബാരോഗ്യകേന്ദ്രം തകർക്കാനുള്ള,,മെഡിക്കൽ ഓഫീസർ എൽ. എഛ്, ഐ(LHI) ഗൂഢാലോചന ആരോപിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ ബഹുജന മാർച്ച് സിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു, എം ആർ സുകുമാരൻ അധ്യക്ഷനായി, കെ പി ഷാജി, സജി തോമസ്, കെ സി ആലി, വി മോയി, വി പി ജമീല , രാജിതാ മൂത്തേടത്ത്, ജിജിത സുരേഷ് തുടങ്ങിയവർ സംസാരിച്ചു, കെ ശിവദാസൻ സ്വാഗതവും, മാന്ത്രവിനോദ് നന്ദിയും പറഞ്ഞു, കെ സുരേഷ്, അജയഘോഷ്, യുപി മരക്കാർ, സുനില കണ്ണങ്കര, പി വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി മെഡിക്കൽ ഓഫീസറുടെ അപക്വമായ തീരുമാനത്തിന്റെ ഫലമായി ആശുപത്രി പ്രവർത്തനം ആകെ താറുമാറായി ഇരിക്കുകയാണ്, ആറുമണിവരെ പ്രവർത്തിക്കേണ്ട ആശുപത്രി പലപ്പോഴും പ്രവർത്തിക്കുന്നില്ല, മെഡിക്കൽ ഓഫീസറും മറ്റൊരു ഡോക്ടറും തമ്മിൽ നിരന്തരം രോഗികളുടെ മുമ്പിൽവെച്ച് പോലും വഴക്ക് കൂടൽ പതിവാണ് രോഗികളെ ചികിത്സിക്കാൻ ആവശ്യമായ കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല, നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി പുതിയ മെഡിക്കൽ ഓഫീസറുടെ വരവോടെ ആകെ താളം തെറ്റിയിരിക്കുന്നു, 300 ഓളം ഒ.പ്പി(OP).ദിവസേന ഉണ്ടായിരുന്നത് ഇപ്പോൾ വിരൽ എണ്ണാവുന്ന ഇടത്തേക്ക് മാറി, മുഴുവൻ ജീവനക്കാരുള്ള ആശുപത്രി രോഗികൾക്ക് ഗുണമില്ലാത്ത രൂപത്തിൽ മാറി കഴിഞ്ഞു, ഫീൽഡ് വിഭാഗം ജീവനക്കാരെ തമ്മിലടിപ്പിക്കാനും മെഡിക്കൽ ഓഫീസറും, LHI യും ശ്രമിക്കുന്നു ആശാവർക്കർമാരെ വളരെ മോശമായ രൂപത്തിൽ അഭിസംബോധന ചെയ്യുന്നു, ഷുഗർ രോഗികൾ ഉൾപ്പെടെയുള്ളവർക്ക്, ഇത്രകാലവും ഞായറാഴ്ചയും വിതരണം ചെയ്തു കൊണ്ടിരുന്ന മരുന്ന് കൊടുക്കാൻ തയ്യാറാവുന്നില്ല, ഗ്രാമപഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടർ മാത്രമാണ് രോ ഗികളുടെ ഏക ആശ്രയം, മൂന്ന് ഹെൽത്ത് സബ് സെന്ററുകൾ ഉള്ള ആശുപത്രിയിൽ പുതുതായിട്ട് വന്നിട്ടുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നിയമിക്കുന്നതിന് പകരം നിലവിൽ സീനിറായ മെയിൻ സെന്ററിലെ ജൂനിയർ

 പബ്ലിക് ഹെൽത്ത് നേഴ്സിനെ സീനിയോറിറ്റി മറികടന്ന് മാറ്റാനും, പുതിയ ആളെ മെയിൻ സെന്ററിൽ നിയമിക്കാനും ഗൂഢശ്രമം നടത്തുകയാണ്, നിലവിൽ ഒഴിവുള്ള പാറത്തോട് സബ് സെന്ററിൽ താമസസൗകര്യമായ ബിൽഡിംഗ് ഉണ്ട് ഈ ന്യൂസ് ഇവിടെ താമസിച്ചാൽ ആദിവാസികൾ ഉൾപ്പെടെയുള്ള ഈ പ്രദേശത്തിന് വലിയ ഗുണം ചെയ്യും, എന്നാൽ ഇതൊന്നും നോക്കാതെ തന്നിഷ്ടപ്രകാരം പ്രകോപനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മെഡിക്കൽ ഓഫീസർ ശ്രമിക്കുന്നതാണ് ആശുപത്രിയുടെ പ്രധാന പ്രശ്നം ,ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്ന മെഡിക്കൽ ഓഫീസറെയും ലേഡി ഹെൽത്ത് ഇൻസ്പെക്ടറെയും അടിയന്തരമായി മാറ്റി ആശുപത്രിയുടെ സുഖമായ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഇടതുപക്ഷ മുന്നണി ആവശ്യപ്പെടുന്നു,രാവിലെ തേക്കും കുറ്റി അങ്ങാടിയിൽ നിന്നും തുടങ്ങിയ മാർച്ച് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു, ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ്കൾക്ക് പരാതി നൽകാനും തീരുമാനിച്ചു

Follow us on :

More in Related News