Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെണ്ട കൊട്ടി കയറിയ കുടയത്തൂര്‍ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉഷ വിജയന്റെ ഹര്‍ജി തള്ളി

05 Nov 2024 20:56 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഉഷ വിജയനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഉഷ വിജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിഹൈക്കോടതി തള്ളി.

ആറ് വര്‍ഷത്തേക്ക് അയോഗ്യയാക്കിയ ഇലക്ഷന്‍ കമ്മീഷന്റെ വിധി ശരിയാണന്ന് ഹൈക്കോടതി പറഞ്ഞു. അതനുസരിച്ച് ഉഷ വിജയന് 6 വര്‍ഷത്തേക്ക് മല്‍സരിക്കാനും മെമ്പറായി തുടരാനും സാധിക്കില്ലന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരാവായി. ജഡ്ജി മുഹമ്മദ് നിയാസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 ഉഷ വിജയനെതിരെ പരാതി നല്‍കിയ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ: എം.ജെ ജേക്കബ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജലീന സിജോ എന്നിവര്‍ അഡ്വ.കെ.സി.വിന്‍സന്റ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ചെണ്ട മേളത്തിൽ വിദഗ്ധയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇവരുടെ ചെണ്ട മേളം ശ്രദ്ധ ആകർഷിച്ചിരുന്നു.

Follow us on :

More in Related News