Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അട്ടപ്പാടി ഭൂതയാറിൽ മലഞ്ചരിവിൽ നട്ടു വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടെടുത്തു

20 Jan 2025 19:00 IST

Jithu Vijay

Share News :

മണ്ണാർക്കാട് : അട്ടപ്പാടി ഭൂതയാറിൽ മലഞ്ചരിവിൽ നട്ടു വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു. നാല് തടങ്ങളിലായി നട്ടു വളർത്തിയിരുന്ന 165 cm നീളമുള്ളതും നാല് മാസം വളർച്ചയെത്തിയതുമായ 21 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.


മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിഷ്ണു.ബി യും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രഭ.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ പ്രേംകുമാർ, രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജയപ്രകാശ്.സി.പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.



Follow us on :

More in Related News